തേഞ്ഞിപ്പലം•മലയാളത്തിന്റെ പ്രിയനടന് പദ്മശ്രീ മോഹന്‍ലാലിനും പി.ടി. ഉഷയ്ക്കും ഡിലിറ്റ് നല്‍കി കാലിക്കട്ട് സര്‍വകലാശാലയുടെ ആദരം. നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിലാണ് ഡിലിറ്റ് ദാനം നടന്നത്. കാലിക്കട്ട് ക്യാംപസിലൊരുക്കിയ പ്രത്യേക പരുപാടിയിൽ സംസ്ഥാന ഗവര്‍ണറും ചാന്‍സലറുമായ പി.സദാശിവം, പ്രോചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയുമായ സി. രവീന്ദ്രനാഥ്, വൈസ്ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍, സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.
തന്റെ അഭിയജീവിതം കൊണ്ട് മലയാള സിനിമാ രംഗത്ത് മോഹൻലാൽ നൽകിയ സമഗ്ര സംഭാവനയ്ക്കും രാജ്യത്തെ മറ്റു ഭാഷകളിലെ സിനിമാ അഭിനയ മികവ് പരിഗണിച്ചുമാണ് മോഹന്‍ലാലിന് കാലിക്കറ്റ് സര്‍വകലാശാലയുടെ പരമോന്നത ബഹുമതി നല്‍കിയത്. കായികമേഖലയിലെ സമഗ്ര സംഭവനക്കായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ് റിക്കാര്‍ഡിനുടമയായ പി.ടി ഉഷയെ ഡിലിറ്റ് നൽകി ആദരിച്ചത് . തനിക്കു ലഭിച്ച ആദരം മലയാള സിനിമാ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകരമാണെന്ന് മോഹന്‍ലാന്‍ പറഞ്ഞു. തന്‍റെ കായിക രംഗത്തെ വര്‍ച്ചയ്ക്ക് ഒപ്പം നിന്ന കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന കിരീടം വളര്‍ത്തമ്മ നല്‍കുന്ന ആദരമാണെന്ന് പി.ടി. ഉഷയും പ്രതികരിച്ചു.
Post Your Comments