ഷില്ലോങ്ങ്•തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി 115 ഓളം പേര് പാര്‍ട്ടി വിട്ടു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രണ്ട് മണ്ഡലങ്ങളില്‍ നിന്നായി ഇത്രയേറെ പേര് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.
സൗത്ത് ഗാരോ ജില്ലയിലെ ചോക്ക്പോട്ട് നിയോജക മണ്ഡലത്തില്‍, ലുസാറസ് സംഗത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി 100 അംഗങ്ങളും, റി ഭോയ് ജില്ലയിലെ ജിരംഗ് സീറ്റിലെ വിറ്റ്നെസ് സ്യങ്ക്ലിയുടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി 15 പേരുമാണ് രാജിവച്ചത്.
You may also like:മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു
ചോക്ക്പോട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി, ജിരംഗ് മഹിളാ കോണ്‍ഗ്രസ്, റി ഭോയ് ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രാജിവച്ചര്.
ഫെബ്രുവരി 27 നാണ് മേഘലയില്‍ തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മാര്‍ച്ച് 3 ന് നടക്കും. നിലവിലെ 60 അംഗ നിയമസഭയുടെ കാലാവധി മാര്‍ച്ച് 6 ന് അവസാനിക്കും.
Post Your Comments