ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലൂടെ അദ്ദേഹം ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നു വർഷം പൂർത്തിയാക്കിയ മൻ കി ബാത്തിന്റെ നാല്പതാമത് സംപ്രേഷണമാണ് ഇന്ന്. ഓൾ ഇന്ത്യ റേഡിയോയും ദൂരദർശനുമാണ് മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്.പ്രദാനമന്ത്രിയുമായ് ജനങ്ങൾക്ക് സംവദിക്കാനും അടുത്ത് ഇടപഴകാനുമുള്ള വേദിയായാണ് മൻ കി ബാത്ത്.
രാഷ്ട്രീയ വിഷയങ്ങൾ കത്തിനിൽക്കുന്ന സമയത്ത് മോദിയുടെ പ്രതികരണം അറിയാൻ രാഷ്ട്രീയ എതിരാളികൾ മൻ കി ബാത്തിനു കാതോർക്കാറുണ്ടെങ്കിലും പലപ്പോഴും തന്ത്രപരമായ മൗനം പാലിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. ഇതു പലപ്പോഴും വിവാദ വിഷയങ്ങളിൽ മോദിയുടെ നിശബ്ദതയായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മോദി പ്രധാനമന്ത്രിയായ സ്ഥാനമേറ്റതിനു പിന്നാലെ തുടക്കമിട്ട മൻ കി ബാത്തിന്റെ നാല്പതാമത് സംപ്രേഷണമാണ് ഇന്ന്.
Post Your Comments