തിരുവനന്തപുരം: ധാർമികതയെക്കുറിച്ച് എന്നും വാതോരാതെ സംസാരിക്കുന്ന എൽ.ഡി.എഫ് ശശീന്ദ്രന്റെ കാര്യത്തിൽ ധാർമികത പ്രസംഗത്തിൽ മാത്രം ഒതുക്കി. ഇത് തുറന്ന് കാട്ടുന്നത് ഭരണപക്ഷത്തിന്റെ യഥാർത്ഥ മുഖത്തെയാണ്. ശശീന്ദ്രൻ രാജിവെച്ചതുമുതൽ സംഭവിതത്തെല്ലാം നാടകീയ രംഗങ്ങളായിരുന്നു. മന്ത്രിക്കെതിരെ ആരോപണവുമായ് സ്വകാര്യ ചാനൽ രംഗത്തെത്തിയിട്ടും ശശീന്ദ്രൻ അത് നിഷേധിച്ചില്ല. പകരം മൗനം പാലിച്ചു. തൊട്ടുപിന്നാലെ രാജിയും. കോടതിയിൽ നടന്നത് വെറും ഒത്തുതീർപ്പ് മാത്രമാണ്. ഈ നാടകത്തിനും ജനങ്ങൾ മൂകസാക്ഷിയായ്.
എങ്കിലും എന്താണ് യാഥാർഥ്യമെന്നത് എല്ലാവർക്കും അറിയാം. കോടതി കുറ്റവിമുക്തനാക്കിയെന്ന് കരുതി തെറ്റ് തെറ്റല്ലാതാകുന്നില്ല. ശശീന്ദ്രന്റെ സംഭാഷണം എല്ലാവരും കേട്ടതാണ്. ഫോൺകെണി കേസിലെ പരാതിക്കാരിയായ ചാനൽ പ്രവർത്തകയുടെ മൊഴിമാറ്റം കോടതി അംഗീകരിച്ചതിനെ തുടർന്നാണ് ശശീന്ദ്രനെ സി.ജെ.എം കോടതി കുറ്റവിമുക്തനാക്കിയത്. എ .കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിലൂടെ എൽ.ഡി.എഫിന്റെ പൊയ്‌മുഖമാണ് പുറത്താകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments