കൊച്ചി : എന്‍ആര്‍ഇ അക്കൗണ്ടും (നോണ്‍ റസിഡന്റ് എക്‌സ്റ്റേണല്‍ റൂപ്പീ അക്കൗണ്ട്) എന്‍ആര്‍ഒ അക്കൗണ്ടും (നോണ്‍ റസിഡന്റ് ഓര്‍ഡിനറി റൂപ്പീ അക്കൗണ്ട്) പ്രവാസികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇവ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. എന്‍ആര്‍ഇ അക്കൗണ്ടുകളെക്കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.
കണക്കുകള്‍
വിദേശ രാജ്യങ്ങളില്‍ നിന്ന് പണം അയച്ചാലും കണക്കുകള്‍ ഇന്ത്യന്‍ രൂപയിലായിരിക്കും. ഇതാണ് എന്‍ആര്‍ഇ അക്കൗണ്ടിന്റെ പ്രധാന സവിശേഷത.
അക്കൗണ്ടിലെ തുക
അക്കൗണ്ടിലെ തുക സ്വന്തം രാജ്യത്തേയ്ക്ക് സ്വതന്ത്രമായി കൊണ്ടുപോകാം. അതിന് യാതൊരു വിധ തടസ്സങ്ങളുമില്ല.
നികുതി
എന്‍ആര്‍ഇ അക്കൗണ്ടിലെ തുകയ്ക്കും പലിശയ്ക്കും നികുതി ഒഴിവുണ്ട്. ഇന്‍കം ടാക്‌സും വെല്‍ത്ത് ടാക്‌സും അടയ്‌ക്കേണ്ട എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
ഓവര്‍ ഡ്രോയിംഗ്
രണ്ടാഴ്ച വരെയുള്ള ചെറിയ കാലയളവുകളിലേയ്ക്ക് 50,000 രൂപ വരെ ഓവര്‍ഡ്രോയിങ് അനുവദിക്കാറുണ്ട് മിക്ക ബാങ്കുകളും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അക്കൗണ്ടിലുള്ളതിനെക്കാള്‍ 50,000 രൂപ കൂടുതലായി ഉപയോഗിക്കാന്‍ കഴിയുമെന്നു സാരം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ തുക തിരികെയടയ്ക്കണം.
പലിശ നിരക്ക്
എന്‍ആര്‍ഇ അക്കൗണ്ടിലെ സേവിംഗ്‌സ് പലിശ നിരക്ക് ബാങ്കുകള്‍ക്കു തീരുമാനിക്കാവുന്നതാണ്.
ഒരു വര്‍ഷത്തിനു മേല്‍ കാലാവധിയുള്ള അക്കൗണ്ടുകളുടെ പലിശ നിരക്കും ബാങ്കുകള്‍ക്ക് തീരുമാനിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.
സ്വീകാര്യമായ നിക്ഷേപ രീതികള്‍
അക്കൗണ്ട് പേയീ ചെക്ക്, ഡിഡി, ബാങ്കേഴ്‌സ് ചെക്ക്, എഫ്ഡിഐ നിക്ഷേപങ്ങള്‍ വിറ്റുകിട്ടുന്ന ലാഭം, ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ പലിശ, മ്യൂച്വല്‍ ഫണ്ട് ഡിവിഡന്‍ഡുകള്‍ മുതലായവ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം.
സ്വീകാര്യമായ വിനിമയ രീതികള്‍
തദ്ദേശീയ വിനിമയങ്ങള്‍, മറ്റ് എന്‍ആര്‍ഇ/എഫ്‌സിഎന്‍ആര്‍ അക്കൗണ്ടുകളിലേക്കുള്ള ട്രാന്‍സ്ഫറുകള്‍, വിദേശത്തേക്കുള്ള പണമടയ്ക്കലുകള്‍, ഇന്ത്യന്‍ കമ്പനികളുടെ ഷെയര്‍/ സെക്യൂരിറ്റി/ കൊമേഴ്‌സ്യല്‍ പേപ്പര്‍ മുതലായവയിലുള്ള നിക്ഷേപങ്ങള്‍ തുടങ്ങിയവ നടത്താവുന്നതാണ്.
വായ്പകള്‍ നല്‍കാം
എന്‍ആര്‍ഇ അക്കൗണ്ടിലെ വായ്പ നല്‍കാവുന്നതാണ്. എന്നാല്‍ പണം ജാമ്യമായി കണക്കാക്കി വേണം വായ്പ നല്‍കാന്‍.
പവര്‍ ഓഫ് അറ്റോണി
പവര്‍ ഓഫ് അറ്റോണി വഴി നാട്ടിലുള്ളവര്‍ക്ക് അക്കൗണ്ട് ഉടമയ്ക്ക് പണം കൈമാറ്റം ചെയ്യാവുന്നതാണ്. ഇതും എന്‍ആര്‍ഇ അക്കൗണ്ടിന്റെ പ്രത്യേകതയാണ്.
Post Your Comments