Latest NewsInternationalTechnology

അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം ; വെബ്‌ പോര്‍ട്ടലുകള്‍ റദ്ദാക്കി

ബെയ്ജിങ്: അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം വെബ്‌ പോര്‍ട്ടലുകള്‍ റദ്ദാക്കി. ചൈനയില്‍ പ്രശസ്ത മൈക്രോബ്ലോഗിങ് വെബ്സൈറ്റായ സിന വീബോയ്ക്കു കീഴിലെ ചില വെബ്‌ പോര്‍ട്ടലുകളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളും, അശ്ലീല ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്നാരോപിച്ച്  ഒരാഴ്ചത്തേക്കു വിലക്കിയത്.

സിന വീബോയ്ക്കു കീഴിലെ ‘ഹോട്ട് സേര്‍ച്ച്‌’ സൈറ്റ്, സെലിബ്രിറ്റി വാര്‍ത്തകള്‍ നല്‍കുന്ന പോര്‍ട്ടലുകള്‍, വ്യക്തികളുടെ ജീവിതത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്ന പോര്‍ട്ടലുകള്‍ തുടങ്ങിയവയ്ക്കാണു വിലക്കേര്‍പ്പെടുത്തിയത്. സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമെന്നോണവുമാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെയാണ് സിന വീബോയ്ക്കു കീഴിലെ ചില പോര്‍ട്ടലുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ചൈനീസ് സൈബര്‍ വകുപ്പ് അറിയിച്ചു.

അതേസമയം 1 .28 ലക്ഷം വെബ്സൈറ്റുകളാണ് 2017ൽ ചൈന ഇത്തരത്തിൽ റദ്ദാക്കിയത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button