ദക്ഷിണാഫിക്ക: ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ദക്ഷിണാഫിക്കയിലെ ക്വാസുലു നാതാലിലെ ആറുവയസുകാരി മികയ്‌ലാ സൂ ഗ്രോവിന് സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. രാവിലെ എഴുന്നേറ്റപ്പോഴേക്കും കടുത്ത പല്ലു വേദനയും കൂടാതെ സൂവിന്റെ കാഴ്ചശക്തി നഷ്ടമാവുകയും ചെയ്തു. ശരീരത്തില്‍ എന്തോ കടിച്ചതിന്റെ പാടുമുണ്ടായിരുന്നു. ഉടനെ തന്നെ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.
ഉഗ്രവിഷമുള്ള ഒരിനം പാമ്പ് കടിച്ചതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിവിഷം കുത്തിവെച്ച് കുട്ടിയെ രക്ഷിക്കുകയും തുടര്‍ന്ന് കുട്ടിയ്ക്ക് കാഴ്ചശക്തിയും തിരിച്ചു കിട്ടി. മൊസാംബിക് സ്പിറ്റിംഗ് കോബ്രാ എന്നയിനത്തില്‍പ്പെട്ട ഒരിനം പാമ്പാണ് കുട്ടിയെ ഉറക്കത്തില്‍ കടിച്ചത്. ആളുകളുടെ ശരീരത്തിലേക്ക് വിഷം ചീറ്റാനും ഈ പാമ്പിനു കഴിയും. ഇങ്ങനെയാണ് കുട്ടിയ്ക്ക് കാഴ്ചശക്തിയും നഷ്ടമായത്.
Post Your Comments