ക്വിറ്റോ: ഇക്വഡോറിലെ രണ്ട് ജില്ലകളില്‍ പ്രസിഡന്റ് ലെനിന്‍ മൊറേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊളംബിയ അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷന് സമീപമുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പ്രസിഡന്റ് ഈ വിവരം പുറത്തുവിട്ടത്. സ്‌ഫോടനം ഭീകരാക്രമണമാകാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ശനിയാഴ്ച ഉണ്ടായ ആദ്യ സ്‌ഫോടനത്തില്‍ 20ലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ ചിലരുടെ നില ഗുരുതരമാമെന്നാണ് വിവരം.
ശ്രുതി
Post Your Comments