Latest NewsKeralaNews

കാൻസർ ചികിത്സയെക്കുറിച്ച് വ്യാജപ്രചരണം നടത്തിയവർക്കെതിരെ ഡോക്ടർ വി.പി ഗംഗാധരൻ പരാതി നൽകി

തിരുവനന്തപുരം: കാൻസറിനുള്ള അത്ഭുതചികിത്സ എന്ന പേരിൽ ഡോക്ടർ വി.പി ഗംഗാധരന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ പരാതി. തന്റെ ഫോട്ടോ ഉൾപ്പെടെ വന്ന പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരെ ഡോക്ടർ വി.പി ഗംഗാധരൻ തന്നെയാണ് പരാതി നൽകിയത്. സോഷ്യൽ മീഡിയകളിൽ നടക്കുന്ന ഇത്തരം വ്യാപക പ്രചരണങ്ങൾക്കെതിരെ കേരളത്തിലെ പ്രമുഖ ഡോക്ടർമാരും പ്രതിഷേധം അറിയിച്ചിരുന്നു.

ഡോക്ടർ ജിനീഷ് പിഎസ് ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഭവത്തെക്കുറിച്ച് പരാതി നൽകിയതായി അറിയിച്ചത്.

Read Also: ആ മെസേജ് ഷെയര്‍ ചെയ്യരുത്: ഡോ.വി.പി ഗംഗാധരന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ ഇതാണ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ക്യാൻസറിന് കീമോതെറാപ്പിയേക്കാൾ നല്ലത് ചെറുനാരങ്ങയാണെന്ന് തന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ ഡോ. വി. പി. ഗംഗാധരൻ പോലീസിൽ പരാതിപ്പെട്ടു.

നല്ലത്,

ഇത്തരം അബദ്ധ പ്രചാരണങ്ങൾ നടത്തി ശരിയായ ചികിത്സ വൈകിപ്പിച്ചും മുടക്കിയും ക്യാൻസർ രോഗബാധിതരെ കൊന്നൊടുക്കാൻ ശ്രമിക്കുന്നവരെ ശിക്ഷിക്കുക കൂടി വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button