തിരുവനന്തപുരം•ഫോണ്‍ വിളിക്കേസ് ഒത്തുതീര്‍പ്പായതോടെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുന്ന എ.കെ. ശശീന്ദ്രന് എം.എല്‍.എയെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.എ.ജയശങ്കര്‍.
അവൻ വീണ്ടും വരുന്നു… പൂച്ചക്കുട്ടി പരാതി പിൻവലിച്ചു, കോടതി കേസ് എഴുതിത്തളളി, സത്യം ജയിച്ചു, നീതി നടപ്പാകാൻ പോകുന്നു. എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നു. കെബി ഗണേഷ് കുമാറിനെയോ കോവൂർ കുഞ്ഞുമോനെയോ വാടകക്കെടുത്തു മന്ത്രിയാക്കേണ്ട ഗതികേടിൽ നിന്ന് എൻ.സി.പി രക്ഷപ്പെട്ടുവെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെഎസ്ആർടിസിയെ കരകയറ്റുന്നതടക്കം ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ശശീന്ദ്രനെ കാത്തിരിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.
ശശിയാൽ നിശ ശോഭിക്കും;
നിശയാൽ ശശിയും തദാ- എന്ന പരിഹാസത്തോടെയാണ് ജയശങ്കര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Post Your Comments