ന്യൂഡല്‍ഹി: റെയില്‍വേ കണ്സഷന് ഫോമില്‍ ഇനി ‘വികലാംഗ്’ എന്ന പ്രയോഗത്തിന് പകരം ‘ദിവ്യാംഗ്’ ഉപയോഗിക്കാൻ നിർദേശം. ശാരീരിക വെല്ലുവിളി നേരിടുന്നവരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് രണ്ടു വര്‍ഷം മുൻപ് ‘ദിവ്യാംഗ്’ എന്ന് പ്രയോഗിച്ചത്. ‘ദൈവദത്ത ശരീരം’ എന്നാണ് ഈ വാക്കിന്റെ അർത്ഥം. അന്ധന് എന്ന പ്രയോഗം ഇനി ‘കാഴ്ചഹാനി സംഭവിച്ചയാള്‍’ എന്ന് മാറും.
Read Also: ട്രെയിനിലെ ഇത്തരം യാത്രയ്ക്ക് നിരക്ക് വർധിപ്പിക്കാൻ ശുപാര്‍ശ
‘ബധിര മൂകന്’ എന്നതിനു പകരം സംസാര ശേഷിക്കും കേള്‍വിക്കും ഹാനി സംഭവിച്ചയാള്‍ എന്നാണ് പ്രയോഗം. ശാരീരിക വെല്ലുവിളി എന്നത് ‘ദിവ്യാംഗജന്’ എന്ന് മാറ്റിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതല്‍ ഇതു പ്രാബല്യത്തില്‍ വരും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments