Latest NewsNewsIndia

കന്യകമാരുമായി യാത്ര ചെയ്യുന്നവരെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാന്‍ താല്‍പ്പര്യമുണ്ട്; വിവാദപ്രസ്‌താവനയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിനെ പരിഹസിക്കുന്നതിന് വേണ്ടി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിയോ ഡ്യൂടെര്‍റ്റെ പറഞ്ഞ തമാശ വിവാദത്തിൽ. ജിഹാദിന് വേണ്ടി പോരാടുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ 72 കന്യകമാരേയും മദ്യപ്പുഴയും ലഭിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ആ ഭാഗ്യം ഭൂമിയിലാണ് ലഭിക്കേണ്ടതെന്ന് ഡ്യുടെര്‍റ്റെ പറഞ്ഞു. ആസിയാന്‍ സമ്മേളനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ഫിലീപ്പീന്‍സ്-ഇന്ത്യ ബിസിനസ് ഫോറത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദപ്രസ്‌താവന.

Read Also: നഴ്‌സിന്റെ കഴുത്തിൽ ചരട് മുറുക്കി കൊല്ലാൻ ശ്രമിച്ച ഇന്ത്യൻ ഡോക്ടർ അറസ്റ്റിൽ

72 കന്യകമാരുമായി യാത്ര ചെയ്യുന്നവരെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാന്‍ താല്‍പ്പര്യമുണ്ട്. 72 കന്യകമാര്‍ സ്വര്‍ഗത്തിലല്ല, ഭൂമിയില്‍ തന്നെ വേണമെന്നാണ് തന്റെ താല്‍പ്പര്യം. എന്നാല്‍ ദൈവം അത് അനുവദിക്കുന്നില്ലെന്ന് ആയിരുന്നു ഡ്യുടെര്‍റ്റെയുടെ പ്രസ്‌താവന. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഡ്യൂടെര്‍റ്റെ നേരത്തെയും വിവാദത്തിലായിട്ടുണ്ട്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button