Latest NewsNewsInternational

നഴ്‌സിന്റെ കഴുത്തിൽ ചരട് മുറുക്കി കൊല്ലാൻ ശ്രമിച്ച ഇന്ത്യൻ ഡോക്ടർ അറസ്റ്റിൽ

ന്യൂയോർക്ക്: നഴ്‌സിന്റെ കഴുത്തിൽ ചരട് മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഇന്ത്യൻ ഡോക്ടർ പിടിയിൽ. വെയിറ്റ് ലോസ് സർജറിയിൽ സ്പെഷ്യലൈസ് ചെയ്യുന്ന വെങ്കടേഷ് ശാസ്തകോണർ എന്ന 44 കാരനാണ് പിടിയിലായത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌. ഈസ്റ്റ്മെഡോ ആശുപത്രിയിൽ ജനുവരി 22 നാണ് സംഭവം നടന്നത്.

Read Also: സൗദിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറു സ്ത്രീകൾക്ക് ദാരുണാന്ത്യം

രോഗിക്ക് മരുന്ന് നൽകുന്ന സമയം നഴ്‌സ് തെറ്റിച്ചു എന്ന് ആരോപിച്ചാണ് ഡോക്ടർ ആക്രമണത്തിന് മുതിർന്നതെന്നാണ് സൂചന. ‘ഇത്തരം പ്രവർത്തികൾക്ക് നിങ്ങളെ ഞാൻ കൊല്ലും’ എന്ന് വെല്ലുവിളി മുഴക്കിയ ശേഷമായിരുന്നു 51കാരിയായ നഴ്‌സിന്റെ കഴുത്തിൽ ഡോക്ടർ കുരുക്കിട്ട് മുറുക്കിയത്. തുടർന്ന് ഹോസ്‌പിറ്റലിൽ നിന്ന് ഇറങ്ങിപ്പോയ ഡോക്ടർ തിരികെയെത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button