കണ്ണൂര്‍: കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് സി.പി. വിശാധരനെതിരെ പരാതിയുമായി നഴ്സുമാര്‍. തന്റെ ലാപ്ടോപ്പിലെ അശ്ലീല ദൃശ്യങ്ങള്‍ നഴ്സുമാര്‍ കാണ്‍കെ പ്രദര്‍ശിപ്പിക്കുകയും ഡ്യൂട്ടിയിലുള്ള നഴ്സുമാരോട് ലൈഗിംകചുവയില് സംസാരിക്കുന്നതായുമാണ് നഴ്സുമാര്‍ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
ഡോക്ടറുടെ ഈ ‘ഹോബി’ക്കെതിരെ നഴ്സുമാര്‍ പരാതി നല്‍കിയെങ്കിലും ഡോക്ടറെ സംരക്ഷിക്കുന്നത് മാനേജ്മെന്റാണെന്നതാണ് ഇതിലെ ഞെട്ടിക്കുന്ന വസ്തുത. നഴ്സുമാരുടെ സുരക്ഷക്കായി പ്രത്യേക വനിതാ സെല്‍ രൂപീകരിക്കണമെന്ന ആവശ്യം കേല്ക്കാനും മാനേജ്മെന്റ് തയ്യാറല്ല. ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള നഴ്സിംഗ് സംഘടനയുടെ പരാതി വെളിയിലായതോടെയാണ് ഡോക്ടറുടെ ലൈംഗീക അതിക്രമങ്ങളെക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്.
Post Your Comments