Latest NewsAutomobile

പ്രമുഖ കമ്പനിയുടെ ബൈക്കിന് വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ലെന്ന പരാതി ; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ബെംഗളൂരു ; വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ലെന്ന പരാതി  ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഹീറോയോട് ഉത്തരവിട്ട് കോടതി ബെംഗളുരു കെംപിഗൗഡ സ്വദേശിയായ മജ്ഞുനാഥിന്‍റെ പരാതിയിലാണ് വാഹനത്തിന്‍റെ മുഴുവന്‍ തുകയും പരാതിക്കാരന് തിരിച്ചുനല്‍കണമെന്ന് ബെംഗളൂരുവിലെ ഉപഭോക്തൃപരിഹാര കോടതി ഉത്തരവിട്ടത്.

2013 ജനുവരിയിൽ ആണ്  ഹീറോയുടെ അന്നത്തെ ഏറ്റവും പുതിയ മോഡലായ ഇഗ്നിറ്റോര്‍ 74,796 രൂപ നല്‍കി മജ്ഞുനാഥ്  വാങ്ങിയത്. 60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നായിരുന്നു ഹീറോയുടെ പരസ്യ വാഗ്ദാനം. ഷോറൂമിലെ സെയിൽസ്മാനും ഇത് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പതിനൊന്നു മാസം കഴിഞ്ഞിട്ടും ബൈക്കിന് പരമാവധി 35 കീലോമീറ്റര്‍ മാത്രമാണ് മൈലേജ്  ലഭിച്ചത്. ഡീലര്‍ഷിപ്പില്‍ പരാതിപ്പെട്ടപ്പോള്‍ രണ്ടാമത്തെ സര്‍വ്വീസില്‍ പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പുനല്‍കി. എന്നാൽ സർവീസിന് ശേഷവും പ്രശ്നം തുടര്‍ന്നു.എഞ്ചിനില്‍ നിന്നും അനാവശ്യ ശബ്ദങ്ങളും മറ്റും കേൾക്കാൻ ആരംഭിച്ചു. തുടർന്ന് പ്രശ്നം പരിഹരിക്കുകയോ പണം മടക്കിനല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹീറോയെ സമീപിച്ചെങ്കിലും കമ്ബനി ആവശ്യം നിരസിച്ചു. ഇതോടെ മഞ്ചുനാഥ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയും നീണ്ട നാല് വര്‍ഷത്തെ വാദങ്ങള്‍ക്കൊടുവിൽ കോടതി സുപ്രധാന വിധി ഉത്തരവിടുകയും ചെയ്തു.

ഉടമസ്ഥന് ഡ്രൈവിംഗ് വശമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നു ഹീറോ കോടതിയിൽ വാദിച്ചെങ്കിലും വിധി ഉടമയ്ക്ക് അനുകൂലമായി. ബൈക്ക് തിരിച്ചെടുത്ത ശേഷം വാഹനത്തിന്‍റെ മുഴുവന്‍ തുകയും ഒപ്പം കോടതിച്ചെലവിലേക്ക് 10,000 രൂപയും നല്‍കാനായിരുന്നു ബംഗളൂരു സെക്കന്‍ഡ് അര്‍ബന്‍ അഡീഷണല്‍ ജില്ലാ ഉപഭോക്ത‍ൃ ഫോറം ഉത്തരവിട്ടത്.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button