CinemaLatest News

ആമിയില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് വിദ്യാ ബാലന്‍; കമല്‍ മറുപടി അര്‍ഹിക്കുന്നില്ല

കൊച്ചി: കമല്‍ സംവിധാനം ചെയ്ത ആമിയില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് വിദ്യാ ബാലനെയായിരുന്നു. എന്നാല്‍ പിന്നീട് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറുകയും മഞ്ജു വാര്യര്‍ നായികയാവുകയുമായിരുന്നു. ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ പിന്മാറാനുള്ള കാരണം വ്യക്തമാക്കുകയാണ് വിദ്യാ ബാലന്‍. മാധവിക്കുട്ടിയെ സംബന്ധിച്ച് തന്റെയും കമലിന്റെയും വീക്ഷണങ്ങള്‍ രണ്ടായതാണ് ചിത്രത്തില്‍ നിന്നും പിന്‍മാറിയതെന്നാണ് നടി പറയുന്നത്.

സ്ത്രീകളെ ലൈംഗികത, ശരീരം എന്നിവയെപ്പറ്റി പറഞ്ഞ് കൊച്ചാക്കുന്ന പതിവ് പണ്ടേയുള്ളതാണ്. കമലിന്റെ അത്തരം വാക്കുകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും വിദ്യാ ബാലന്‍ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മാധവിക്കുട്ടി അസാമാന്യവ്യക്തിത്വത്തിന് ഉടമയാണ്. എന്നാല്‍ സിനിമയില്‍ താനുദ്ദേശിച്ചത് പോലെയല്ല കാര്യങ്ങള്‍ എന്ന് മനസ്സിലാക്കിയതിനാല്‍ സിനിമയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തനിക്കെതിരായ കമലിന്റെ ലൈംഗിക അപവാദം മറുപടി അര്‍ഹിക്കുന്നില്ല. സ്ത്രീകളെ ലൈംഗികത, ശരീരം എന്നിവയെപ്പറ്റി പറഞ്ഞ് കൊച്ചാക്കുന്ന പതിവ് പണ്ടേയുള്ളതാണ്. സംഭവിച്ചതെല്ലാം നല്ലതിനാകുമെന്നും മലയാളത്തിലേക്ക് ഇനിയില്ലെന്നും നടി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ആമിയില്‍ വിദ്യാബാലന്‍ അഭിനയിക്കാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ ചിത്രത്തില്‍ അമിത ലൈംഗികത കടന്നുകൂടിയേനെയെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് വലിയ വിവാദമായിട്ടും സംഭവത്തെ ന്യായീകരക്കാനാണ് സംവിധായകന്‍ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button