ഏറ്റവും വലിയ പരമാധികാര, മതേതരത്വ, ജനാധിപത്യ രാഷ്ട്രത്തിന്റെ അറുപത്തിയൊമ്പതാം ജന്മദിനമാണ് നമ്മൾ ഇന്ന് കൊണ്ടാടുന്നത്. ഡോ. ബീ. ആര്‍. അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ കരട് നിയമസഭ അംഗീകരിച്ചത് 1949 നവമ്പര്‍ 26-നാണ്. അതിനുശേഷം കൃത്യം രണ്ടു മാസം കഴിഞ്ഞാണ് ഇന്ത്യ പിറന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യയ്ക്ക് മാത്രമാണ് തുടക്കം മുതല്‍ ഭരണഘടനക്കും, ജനപ്രിതിനിധി സഭകള്‍ക്കും വിധേയമായി, മതേതരത്വ, പ്രജാധിപത്യ പരമാധികാര രാഷ്ട്രമായി തുടരുവാന്‍ കഴിഞ്ഞിട്ടുള്ളത്.
ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താനാണ് എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നത്. രാഷ്ട്രപതിഭവനു സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തും. പരേഡില്‍ നിരവധി ഫ്ലോട്ടുകളും നൃത്തങ്ങളും മറ്റും ഉണ്ടാകും. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഉണ്ടാകും.
ജനുവരി 26 നു മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട്. 1930 ജനവരി 26 ന് ലഹോറിൽ നടന്ന യോഗത്തിൽ ‘സ്വരാജ് ദിനം’ പ്രഖ്യാപനം നടത്തിയതിനെ തുടർന്നാണ് ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്.1950 ജനുവരി 26 10.18 നാണ് ഇന്ത്യൻ ഭരണഘടന നടപ്പിലാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യൻ ഭരണഘടനയിലെ വാസ്തുശില്പി ഡോ. ഭീംറാവു അംബേദ്കർ ഡ്രാഫ്റ്റ് കമ്മിറ്റി ചെയർമാനായിരുന്നു.
1955 ജനുവരി 26 നാണ് ആദ്യമായി ഡൽഹി രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് നടന്നത്. 1950 ജനുവരി 26 നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രപതി സ്ഥാനം സ്വീകരിച്ചത്. മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചതും 1963 ജനുവരി 26 നാണ്.
റിപ്പബ്ലിക്ക് ദിനത്തിൽ എല്ലാ ഇന്ത്യക്കാരുടെ കയ്യിലും ത്രിവർണ്ണ കൊടി പാറാറുണ്ട്. പിങ്കളി വെങ്കയ്യ എന്ന ആളാണ് ദേശീയ പതാക രൂപകല്‍പന ചെയ്തത്.1947 ജൂലെെ 22 -നു കൂടിയ കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയുടെ അഡ്ഹോക്ക് യോഗത്തില്‍ ഇന്ത്യന്‍ ദേശീയപതാക ഔദ്യോഗികമായി അംഗീകരിച്ചു.
മുകളില്‍ കുങ്കുമം, നടുവില്‍ വെള്ള ,താഴെ പച്ച എന്നിവയാണ് പതാകയിൽ ഉള്ളത്. ദീര്‍ഘ ചതുരാകൃതിയിലാണ് പതാക. നടുവിലെ വെളുപ്പില്‍ നേവി ബ്ലൂ നിറത്തില്‍ 24 ആര ക്കാലുകളുള്ള അശോകചക്രം മുദ്രണം ചെയ്തിരിക്കണം. ഇത് പതാകയുടെ ഇരു വശത്തും ദൃശ്യമായിരിക്കണം. ഓരോ നിറത്തിനും ഓരോ അർഥങ്ങൾ ഉണ്ട്. കുങ്കുമനിറം പരിത്യാഗം,സ്വാര്‍ഥ രാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെ വെളുപ്പ് വെളിച്ചം ,സത്യത്തിന്‍റെ പാതയെയും പച്ച മണ്ണുമായ ബന്ധം,സസ്യ ജാലങ്ങളെയും അശോകചക്രം ധര്‍മ്മം,നീതി,സത്യം,മുന്‍പോട്ടുള്ള രാജ്യത്തിന്‍റെ ചലനം എന്നിവയെയും സൂചിപ്പിക്കുന്നു.
Post Your Comments