
ന്യൂഡൽഹി : രാജ്യം അറുപത്തി ഒൻപതാം റിപ്പബ്ളിക്ക് ദിനം ആഘോഷിക്കുന്നു. രാഷ്ട്രത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചു.അശ്വാരൂഢ സേനയുടെ അകമ്പടിയോടെ രാഷ്ട്രപതി എത്തി. ധീര സൈനികരുടെ ബലിദാനത്തിന് രാഷ്ട്രത്തിന്റെ ആദരമായി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
തുടർന്ന് രാഷ്ട്രപതി സേനാ വിഭാഗങ്ങളുടെ മാർച്ച് പാസ്റ്റിന് അഭിവാദ്യം സ്വീകരിക്കുകയാണ്. പത്തു രാഷ്ട്രത്തിന്റെ തലവന്മാർ ആണ് ഇത്തവണ റിപ്പബ്ലിക് ആഘോഷങ്ങളിൽ അതിഥികളായി എത്തിയിരിക്കുന്നത്.കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ കരുത്തു പ്രദര്‍ശിപ്പിക്കുന്നതാവും പരേഡ്. കൂടാതെ, അതിഥി രാജ്യങ്ങളിലെ എഴുനൂറോളം വിദ്യാര്‍ഥികളുടെ കലാവിരുന്നുമുണ്ടാകും. ചരിത്രത്തില്‍ ആദ്യമായി ബിഎസ്‌എഫിലെ വനിതാ അംഗങ്ങളുടെ ബൈക്ക് അഭ്യാസവും റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കും.
റോയല്‍ എന്‍ഫീല്‍ഡില്‍ 27 വനിതകള്‍ ഉള്‍പ്പെട്ട ഡെയര്‍ഡവിള്‍സംഘം സാഹസീക പ്രകടനം നടത്തും. സുരക്ഷയുടെ ഭാഗമായി അറുപതിനായിരത്തോളം സൈനീകരെയാണ് പരേഡ് നടക്കുന്ന രാജ്പഥിലും സമീപത്തുമായി വിന്യസിച്ചിരിക്കുന്നത്. വിമാനവേധത്തോക്കുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായാണ് ഇവര്‍ നിലയുറപ്പിച്ചിട്ടുള്ളത്. കേന്ദ്രസേനാവിഭാഗങ്ങളില്‍നിന്നും പോലീസില്‍നിന്നും അരലക്ഷത്തോളം സേനാംഗങ്ങള്‍ക്കാണു തലസ്ഥാനനഗരിയുടെ സുരക്ഷാചുമതല. അസം, ഗുജറാത്ത്, ജമ്മു- കശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments