Latest NewsNewsGulf

അബുദാബിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത് ഷെയ്ഖ് അബ്ദുള്ള

അബുദാബി•അബുദാബിയില്‍ വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ നിരവധി യു.എ.ഇ മന്ത്രിമാര്‍ പങ്കെടുത്തത് ഇന്ത്യയും-യു.എ.ഇയും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ ശക്തമായ ദൃഷ്ടാന്തമായി.

യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ്‌ ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിന്‍ സയേദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, സംസ്ഥാന സഹമന്ത്രി ഡോ.മൈത്ത ബിന്ത് സലേം അല്‍ ഷംസി, ഷെയ്ഖ ലുബ്ന ബിന്ത് ഖാലിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ ഖ്വാസിമി തുടങ്ങിയവര്‍ അബുദാബിയിലെ കോണ്ടിനന്റല്‍ ഹോട്ടലില്‍ ഇന്ത്യന്‍ സ്ഥാനപതി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു.

യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ ഇന്ന് രാജ്യത്തിന്‍റെ 69 ാത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ്‌ സിംഗ് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യക്കാരുടെ സാന്നിധ്യത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.

ഫെബ്രുവരി 10, 11 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രണ്ടാം യു.എ.ഇ സന്ദര്‍ശനം നടത്താനിരിക്കെ, യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഇതില്‍ കൂടുതല്‍ അഭിമാനം ഒരിക്കലും തോന്നിയിട്ടില്ലെന്ന് നിരവധി പ്രവാസികള്‍ പറഞ്ഞു.

ദുബായില്‍, കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. നിരവധി ഇന്ത്യന്‍ പ്രവാസികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button