Latest NewsKeralaNews

എല്ലാ പ്രാഞ്ചികൾക്കും റിപ്പബ്ലിക് ദിനാശംസകൾ-പത്മ പുരസ്കാരത്തെ ട്രോളി അഡ്വ.എ.ജയശങ്കര്‍

കൊച്ചി•റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി നല്‍കുന്ന പത്മ പുരസ്കാരത്തെ ട്രോളി അഡ്വ.എ.ജയശങ്കര്‍. ഭരിക്കുന്ന പാർട്ടിക്കു വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടി 1954ൽ ജവഹർലാൽ നെഹ്റുവാണ് തുടങ്ങിവച്ചതെന്ന് ജയശങ്കര്‍ പറഞ്ഞു.

1977ൽ മൊറാർജി ദേശായി പത്മവും ഭാരത രത്നവും നിർത്തലാക്കി. 1980ൽ ഇന്ദിരാഗാന്ധി പുന:സ്ഥാപിക്കുകയായിരുന്നുവെന്ന് ജയശങ്കര്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു. 1990ൽ സഹോദര രാഷ്ട്രം നിഷാൻ എ പാക്കിസ്ഥാൻ എന്ന പരമോന്നത സിവിൽ ബഹുമതി നൽകി മൊറാർജി ഭായിയെ ആദരിച്ചിരുന്നു. രണ്ടു ബഹുമതികളും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. എല്ലാ പ്രാഞ്ചികൾക്കും റിപ്പബ്ലിക് ദിനാശംസകൾ നേര്‍ന്നുകൊണ്ടാണ് ജയശങ്കര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ജനുവരി26
റിപ്പബ്ലിക് ദിനം.

റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി നടത്തുന്ന ഒരു ചടങ്ങാണ് പത്മപുരസ്കാര പ്രഖ്യാപനം. ഭരിക്കുന്ന പാർട്ടിക്കു വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടി 1954ൽ ജവഹർലാൽ നെഹ്റുവാണ് തുടങ്ങിവച്ചത്. 1977ൽ മൊറാർജി ദേശായി പത്മവും ഭാരത രത്നവും നിർത്തലാക്കി. 1980ൽ ഇന്ദിരാഗാന്ധി പുന:സ്ഥാപിച്ചു.

ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്ന 1991ൽ മൊറാർജിക്കു ഭാരതരത്‌നം നൽകി ആദരിച്ചു. 1990ൽ സഹോദര രാഷ്ട്രം നിഷാൻ എ പാക്കിസ്ഥാൻ എന്ന പരമോന്നത സിവിൽ ബഹുമതി നൽകി മൊറാർജി ഭായിയെ ആദരിച്ചിരുന്നു. രണ്ടു ബഹുമതികളും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

എല്ലാ പ്രാഞ്ചികൾക്കും റിപ്പബ്ലിക് ദിനാശംസകൾ.
ജയ്ഹിന്ദ്!

shortlink

Related Articles

Post Your Comments

Related Articles


Back to top button