Latest NewsNewsIndia

എ ബി പി സര്‍വ്വേയില്‍ ഇപ്പോള്‍ ഇലക്ഷന്‍ നടത്തിയാല്‍ 300 സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേക്ക് : സര്‍വ്വേയുടെ മറ്റ് വിശദാംശങ്ങള്‍ ഇങ്ങനെ

രാജ്യത്തെ പകുതിയലധികം ആളുകളും ഇപ്പോഴും നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതായി സര്‍വേ ഫലം. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ 293-309 സീറ്റിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് സർവ്വേ ഫലം പറയുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാൽ 34 ശതമാനം വോട്ട് നേടുമെന്ന് എബിപി ന്യൂസ്-ലോക്നിറ്റി സി എസ് ഡി എസ് സർവേ വ്യക്തമാക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേതൃത്വം നൽകുന്ന യുപിഎയുടെ സീറ്റുകൾ 127 ആയി ഉയരുമെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കാരണം എന്‍ഡിഎ യ്ക്ക് 272 സീറ്റുകളായി ഉയരും. 2018 യില്‍ എന്‍ഡിഎ വിജയിക്കുമെങ്കിലും 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് 30 സീറ്റ് കുറവായിരിക്കും എന്‍ഡിഎ യ്ക്ക് ലഭിക്കുക.

കാരണം 2014 ലില്‍ ബിജെപി യ്ക്ക് മാത്രം 282 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 258 സീറ്റ് മാത്രം ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേയുടെ സർവെയിൽ പറയുന്നത്. ഇങ്ങനെ ആണെങ്കില്‍ 40 ശതമാനം വോട്ട് മാത്രമാണ് എന്‍ഡിഎ യ്ക്ക് ലഭിക്കുന്നത്. മറുവശത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ.യുടെ 202 സീറ്റുകൾ 38 ശതമാനം വോട്ട് നേടിയെടുക്കും. എൻഡിഎ ക്കാളും രണ്ടു പോയിൻറ് മാത്രം കുറവാണ് യു.പി.എയ്ക്ക്. മറ്റ് പാർട്ടികൾ വോട്ടു വിഹിതം 22% ആകും. 2014-ലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് 336 സീറ്റുകളില്‍ നിന്ന് 30 സീറ്റു കുറയുകയാണെങ്കില്‍ ബിജെപിക്ക് പ്രതീക്ഷിക്കുന്ന സീറ്റുകള്‍ ലഭിക്കില്ലെന്ന് എ.ബി.പി. ന്യൂസ്-ലോക്നിറ്റി സി എസ് ഡി എസ് സർവേയില്‍ പറയുന്നത്.

ബി.ജെ.പിയുടെ ജനപ്രീതിയിൽ ചെറിയ ഇടിവുണ്ടാകുന്നത് കോൺഗ്രസിനു കൂടുതൽ പ്രയോജനപ്രദമാകും. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ യുപിഎ 122-132 സീറ്റ് നേടും. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിഎക്ക് 59 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂ. കോൺഗ്രസിന് 44 സീറ്റ് ലഭിച്ചു. ഇന്ന് തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ യുപിഎയ്ക്ക് ലോക്സഭയിൽ സീറ്റ് വിഹിതം ഇരട്ടിപ്പിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു. എൻഡിഎയുടെ പ്രകടനം ഉത്തരന്ത്യയിലും ശക്തമാണ്. ദക്ഷിണേന്ത്യയിൽ ഒഴികെ യു.പി.എ എൻഡിഎയ്ക്ക് പിന്നിലാണ്.

എന്നാല്‍ കിഴക്കൻ സംസ്ഥാനങ്ങളിൽ എൻ ഡി എ യ്ക്ക് മെച്ചപ്പെട്ട പിന്തുണയാണ് ലഭിക്കുന്നത്. അടുത്ത പ്രധാനമന്ത്രിയായി 4 ശതമാനം വോട്ട് പ്രിയങ്ക ഗാന്ധിയ്ക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് 3 ശതമാനം വോട്ടും ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ ഫലം പറയുന്നത്. ധനമന്ത്രി അരുൺ ജെയ്റ്റ്ലി, മുൻ ധനമന്ത്രി പി ചിദംബരം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ക്ക് 2 ശതമാനം സീറ്റ് ലഭിക്കും. ബിഎസ്പി മേധാവി മായാവതി തെരഞ്ഞെടുക്കപ്പെടുന്നവരിൽ 1% സീറ്റ് മാത്രം ലഭിക്കുള്ളൂ എന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button