കാസര്‍കോട്: സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യ കൈവരിച്ച പുരോഗതി ലോകരാഷ്ട്രങ്ങളെ പോലും അത്ഭുതപ്പെടുത്തുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. ഇന്ത്യയുടെ ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ സംസ്കാരത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ പോലും ലോകരാഷ്ട്രങ്ങള്‍ തയ്യാറായിട്ടുണ്ട്. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ അധിഷ്ഠിതമായ മൂല്യങ്ങളാണ് ഇന്ത്യയുടെ ഇന്ത്യയുടെ സമ്പത്ത്.
ഇവിടെ എല്ലാവരും തുല്യരാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി ഈ മണ്ണില്‍ മരിച്ചുവീണ മഹാരഥന്മാരുടെ വിയര്‍പ്പും രക്തവും പകര്‍ന്നുനല്‍കിയ വീര്യമാണ് ഈ രാജ്യത്തെ മുന്നോട്ടുനയിക്കുന്നത്. ആരുടെ മുന്നിലും ആത്മാഭിമാനം പണയം വെക്കാത്ത ധീരരായ ഭാരതപുത്രന്മാരുടെ ഓര്‍മകള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ നമുക്ക് വെളിച്ചം പകര്‍ന്നുനല്‍കുന്നു. ഒരു കാലഘട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ പരിഹസിച്ചിരുന്നു.
ഈ രാജ്യം കരുത്താര്ജിക്കില്ലെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇരട്ടിശക്തിയോടെ രാജ്യം ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. സൈനികശേഷിയില്‍ ഇന്ത്യ ലോകനിലവാരത്തില്‍ തന്നെ എത്തിയിട്ടുണ്ട്. രാവിലെ വിദ്യാനഗര്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments