![padmavw](/wp-content/uploads/2018/01/padmavw.jpg)
ബെംഗളൂരു: ബോളിവൂഡ് വിവാദ ചിത്രം ‘പത്മാവത്’ പ്രദര്‍ശിപ്പിച്ച തിയറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം. ബലഗാവിയിലെ പ്രകാശ് തിയറ്ററിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയോടെ ആളുകള്‍ സെക്കന്‍ഡ് ഷോ കഴിഞ്ഞ് പുറത്തിറങ്ങവെയാണ് ഒരു കൂട്ടം അജ്ഞാതര്‍ ഇവര്‍ക്ക് നേരെ ബോംബ് എറിഞ്ഞത്. പരിഭ്രാന്തരായ ജനം തലങ്ങും വിലങ്ങും ഓടി രക്ഷപെടുകയായിരുന്നു.ഇതിനിടയില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു
സിനിമ പ്രദര്‍ശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയെങ്കിലും പലയിടങ്ങളിലും സിനിമക്കെതിരെ പ്രക്ഷോഭങ്ങളും ശക്തമാണ്. രാജസ്ഥാന് മധ്യപ്രദേശ് ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ പത്മാവത് പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയിരുന്നു. കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് ദിവസത്തിനുള്ളില്‍ കത്തു നല്‍കുമെന്ന് കര്‍ണിസേനയുടെ കേരള പ്രസിഡന്റ് ജഗദീഷ് പാല്‍സിങ് റാണാവത് തൃശൂരില്‍ പറഞ്ഞു.
Post Your Comments