Latest NewsNewsBusiness

ഇന്ത്യന്‍ ടെലികോം ചരിത്രത്തില്‍ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാന്‍ അവതരിപ്പിച്ച് ജിയോ

മുംബൈ:എതിരാളികളെ പ്രതിസന്ധിയിലാക്കി, ഇന്ത്യൻ ടെലികോം ചരിത്രത്തിലെ തന്നെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. 49 രൂപയ്ക്ക് 28 ദിവസ കാലാവധിയില്‍ ഒരു ജി.ബി ഡാറ്റ. റിപ്പബ്ലിക് ഡെ ഓഫറായി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായാണ് ജിയോ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. കൂടിയ നിരക്കിൽ കുറവ് ഡാറ്റയായതോടെ ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധിയിലായി. ഇതോടെയായിരുന്നു ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചതെന്ന് ജിയോ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇതുവരെ 153 രൂപയായിരുന്നു ജിയോ ഫോണിന്റെ ഏറ്റവും കുറഞ്ഞനിരക്ക്. 28 ദിവസത്തേയ്ക്ക് പരിധിയില്ലാത്ത കോളും 500എംബി ഡാറ്റയുമാണ് ഈ പ്ലാന്‍ പ്രകാരം നല്‍കിയിരുന്നത് .49 രൂപയുടെ പ്ലാനിന്‌ പുറമെ 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നിങ്ങനെ വിലവരുന്ന ആഡ് ഓണ്‍ ഡാറ്റടോപ്പ് അപ്പ് പായ്ക്കുകളും പുറത്തിറക്കിയിട്ടുണ്ട്..എന്നാൽ പുതിയ പ്ലാൻ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button