KeralaLatest NewsNews

കേഡല്‍ അതീവ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജെണ്‍സന്റെ നില അതീവ ഗുരുതരം. ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങിയ നിലയിലാണ് കേഡലിനെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ 4.50നാണു പൂജപ്പുര ജയിലില്‍നിന്ന് ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞദിവസം ആഹാരം കഴിച്ച കേഡലിനു ജന്നി വരുകയും ആഹാരാവശിഷ്ടങ്ങള്‍ ശ്വാസകോശത്തില്‍ കയറുകയുമായിരുന്നു. ജയിലില്‍ കുഴഞ്ഞുവീണ കേഡലിനെ കൃത്രിമശ്വാസം നല്‍കിയാണു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നില ഗുരുതരമായി തുടരുന്നതായി ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഏപ്രില്‍ പത്തിനാണ് നന്ദന്‍കോട്ടെ വീട്ടില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും ഓണ്‍ലൈനില്‍ വരുത്തിയ മഴു ഉപയോഗിച്ച്‌ കേഡല്‍ കൊലപ്പെടുത്തിയത്. സാത്താന്‍ സേവയുടെ ഭാഗമായാണു കൊലയെന്നാണു പോലീസ് കണ്ടെത്തല്‍. ജയിലിൽ എത്തിയ ശേഷം കേഡൽ ഇപ്പോഴും ബൈബിൾ വായനയും മറ്റുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button