Latest NewsNewsIndia

സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയ ആ രാത്രി പാകിസ്ഥാൻ ഭീകര ക്യാംപിൽ സംഭവിച്ചതിന്റെ നേർക്കാഴ്ച

ന്യൂഡൽഹി: പാകിസ്ഥാന്റെ ഭീകര ക്യാംപില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ലോക ശ്രദ്ധ നേടുന്നു.അതിര്‍ത്തി കടന്നു പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈനീകര്‍ നടത്തിയ ദൗത്യത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി ഹിസ്റ്ററി ചാനലിന്റെ ഡോക്യൂമെന്ററിയാണ് പുറത്തു വന്നത്. സര്‍ജിക്കല്‍ സ്ട്രൈക്ക് വിഷയമായി നിര്‍മ്മിച്ച “സ്‌പെഷ്യൽ ഒപ്പറേഷന്‍സ് ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക്സ് ” എന്ന ഡോക്യൂമെന്ററിയിലാണ് ദൃശ്യങ്ങൾ ഉൾപ്പെടെ സംഭവം വിശദീകരിക്കുന്നത്.

ഇന്ത്യന്‍ സൈനീകര്‍ ഉപയോഗിച്ച ആയുധങ്ങളും സാങ്കേതിക വിദ്യകളും ഗ്രാഫിക്സിന്റെ സഹായത്തോടെ വിശദീകരിക്കുന്നുണ്ട്. കുറച്ചു മുതിര്‍ന്ന സൈനികര്‍ മാത്രമാണു സര്‍ജിക്കല്‍ സ്ട്രൈക്ക് ദൗത്യം ആസൂത്രണം ചെയ്തത്. സംഘത്തിന്റെ മേധവിയായ മേജര്‍ ടാഗോ ആണ് ദൗത്യത്തിനായി സഹപ്രവര്‍ത്തകരെ തിരഞ്ഞടുത്തത്. 500 മീറ്റര്‍ അടുത്തു നിന്നായിരുന്നു ഭീകരരേ സൈന്യം ആക്രമിച്ചത്.

മിന്നലാക്രമണത്തില്‍ പങ്കെടുത്ത 19 പേരുടെയും മുഖം വ്യക്തമാക്കാതെ ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്. പേരു വെളിപ്പെടുത്താതെ അന്നു സംഭവിച്ചതിന്റെ ഒരോ നിമിഷങ്ങളും കമാന്‍ഡര്‍മാര്‍ വിവരിക്കുന്നുണ്ട്. ദൗത്യത്തിനു തിരിക്കുന്നതിനു മുൻപ് നടന്ന ചര്‍ച്ചകളും ആസുത്രണങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button