Latest NewsInternational

ആശുപത്രിയിലെ തീപ്പിടുത്തം ; മരണസംഖ്യ ഉയരുന്നു

സി​യൂ​ൾ: ആശുപത്രിയിലെ തീപ്പിടുത്തം മരണസംഖ്യ ഉയരുന്നു. തെ​ക്കു​കി​ഴ​ക്ക​ൻ ദ​ക്ഷി​ണ കൊ​റി​യ​യി​ലെ മി​ർ​യാം​ഗ് ആ​ശു​പ​ത്രി​യി​ൽ ഉണ്ടായ ​തീ​പി​ടി​ത്തത്തിൽ 41പേരാണ് മരിച്ചത്. സെ​ജോം​ഗ് ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി റൂ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്തം മ​റ്റു നി​ല​ക​ളി​ലേ​ക്ക് പ​ട​ര്‍ന്നതോടെയാണ്‌ വന്‍ ദുരന്തം ഉണ്ടായത്. 70ലധികം പേർക്ക് പരിക്കേറ്റെന്നും 15ലേറെ പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെന്നുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം, സംഭവസമയത്ത് 200ലേറെ രോഗികൾ ആണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. പ്രായമായവരട​ക്കം നൂ​റോ​ളം രോ​ഗി​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇപ്പോഴും പു​രോ​ഗ​മി​ക്കു​ക​യാ​ണ് എന്നും തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല എന്നും അധികൃതര്‍ അറിയിച്ചു.

Read alsoആശുപത്രിയില്‍ വന്‍തീപിടിത്തം; 31 പേര്‍ വെന്തുമരിച്ചു

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button