Latest NewsNewsFootballSports

സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്‌സിനെ വഞ്ചിച്ചോ? താരം ഗോവന്‍ ടീമില്‍

കൊച്ചി: ഐഎസ്എല്ലില്‍ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി മിന്നും പ്രകടനം കാഴ്ചവച്ച ഡച്ച്‌ സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസിന്റെ പിന്‍മാറ്റം ഞെട്ടലോടെയാണ് ആരാധകര്‍ ഉള്‍ക്കൊണ്ടത്. സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് കാരണമായ പിന്മാറ്റത്തിന് കാരണമായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. കേരളബ്ലാസ്റ്റേഴ്‌സില്‍ നിന്നും പിന്മാറിയ സിഫ്‌നിയോസ് ഇപ്പോള്‍ എഫ്.സി ഗോവയില്‍ ചേര്‍ന്നിരിക്കുകയാണ്.

നേരത്തെ പരുക്ക് മൂലമാണ് സിഫ്‌നിയോസ് ടീം വിട്ടതെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞത്. എന്നാല്‍ ഇത് വെറും നുണയാണെന്ന് സിഫ്‌നിയോസിന്റെ ഗോവന്‍ ചേക്കേറ്റം പറയുന്നത്. ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണില്‍ നാല് ഗോളുകളാണ് സിഫ്‌നിയോസ് നേടിയത്. ഒരു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു. അതേ സമയം സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സിനെയും തങ്ങളെയും വഞ്ചിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

shortlink

Post Your Comments


Back to top button