ദുബായ്•ഫിലിപ്പിനോ വീട്ടുജോലിക്കാരിയ്ക്ക് പുതിയ വീടും ഡ്രൈവിംഗ് പാഠങ്ങളും ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ നല്‍കി ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ് യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസി ദമ്പതികള്‍.
ഏപ്രില്‍ റോസ് മാര്‍സെലിനോ എന്ന ഫിലിപ്പിനോ വീട്ടുജോലിക്കാരിയ്ക്കാണ് ഇവരുടെ തൊഴിലുടമകളായ ഹോറാന്‍ കുടുംബം ഒരു വീട് സമാനമായി നല്‍കിയത്. ഐറിഷ് ദമ്പതികളായ ഹെന്‍റി ഹോറാനും എലെയ്ന്‍ ഹോറാനും കഴിഞ്ഞ 11 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുകയനാണെന്ന് ഫിലിപ്പിനോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട് (ഭൂമി ഉള്‍പ്പടെ) വാങ്ങുന്നതിന് പുറമേ യു.എ.ഇയില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനും നാട്ടിലേക്ക് പോകാന്‍ വിമാനടിക്കറ്റിനും വീട്ടുജോലിക്കാരിയ്ക്ക് ദമ്പതികള്‍ പണം നല്‍കി. ഇതൊന്നും കൊണ്ട് ഇവരുടെ സഹായം അവസാനിച്ചില്ല, മാനസികരോഗം അനുഭവിച്ചിരുന്ന ഏപ്രിലിന്റെ പിതാവിന് ചികിത്സയ്ക്ക്കും ദമ്പതികള്‍ പണം നല്‍കി. ഇപ്പോള്‍ ഡ്രൈവിംഗ് പഠനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടിയ ഏപ്രില്‍ ഉടനെ ഒരു കാര്‍ സ്വന്തമാക്കണമെന്ന ആഗ്രഹത്തിലാണ്.
ഏപ്രിലിന്റെ പിതാവ് സൗദിയില്‍ പ്രവാസിയായിരുന്നു. അവിടെ വച്ച് അദ്ദേഹത്തിന്റെ മാനസിക നില തകരാറിലാകുകയും തുടര്‍ന്ന് അദ്ദേഹം അക്രമകാരിയായി മാറുകയും ചെയ്തു. അവിടെയും ഹോറാന്‍ കുടുംബം സഹായവുമായി എത്തി. ഇപ്പോള്‍ ഏപ്രിലിന്റെ പിതാവ് സുഖമായിരിക്കുന്നു.
2006 ല്‍ ബ്രൂണൈയില്‍ ആയിരിക്കുമ്പോള്‍ മുതല്‍ ഏപ്രില്‍ ഐറിഷ് ദമ്പതികളോടൊപ്പമുണ്ട്. പിന്നീട് 2009 ല്‍ ഇവര്‍ ദുബായിലേക്ക് വന്നപ്പോഴും എപ്രിലിനെ വീട്ടുജോലിക്കാരിയായി നിലനിര്‍ത്തുകയായിരുന്നു.
Post Your Comments