തിരുവനന്തപുരം•സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ ആദ്യത്തെ മള്‍ട്ടിപ്ലക്സ് തീയെറ്റര്‍ നാടിനു സമര്‍പ്പിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാർണിവൽ സിനിമാസിന്റെ മള്‍ട്ടിപ്ലെക്സ് തിയെറ്ററാണു തിരുവനന്തപുരം കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തത്. കാർണിവൽ സിനിമാസിന്റെ വരവോടെ തലസ്ഥാനത്ത് മൾട്ടി പ്ലക്സ് തിയെറ്റർ വിപ്ലവത്തിനു തുടക്കമാകും. കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മള്‍ട്ടിപ്ലെക്സ് സിനിമ തിയെറ്റര്‍ ഒരുക്കിയിരിക്കുന്നത്. തിയെറ്ററിന്റെ ലോബിയിലിരുന്നു ലഘുഭക്ഷണം ആസ്വദിക്കുമ്പോള്‍ തന്നെ ജനാലയിലൂടെ ഫിഫയും ഐസിസിയും അംഗീകരിച്ച അന്താരാഷ്ട്ര നിലവാരമുള്ള മനോഹരമായ സ്റ്റേഡിയത്തില്‍ കായികതാരത്തെ തൊട്ടടുത്ത് കാണാനാകും. കേരളത്തിന്റെ കായിക പാരമ്പര്യത്തിനും സാംസ്കാരിക ചരിത്രത്തിനുമുള്ള ശ്രേഷ്ഠമായ സമര്പ്പണമായിട്ടാണു കാര്‍ണിവല്‍ ഗ്രൂപ്പ് ഇതു നാടിനു സമര്‍പ്പിക്കുന്നത്. 570 സീറ്റുകളോടെ 2 കെ പ്രൊജക്ഷനില്‍ ഏറ്റവും പുതിയ ത്രി ഡി സൗകര്യങ്ങളോടെ അള്‍ട്ര എച്ച്ഡി ദൃശ്യ നിലവാരത്തില്‍ ഡോള്‍ബി ശബ്ദ വിന്യാസത്തോടെയാണു സിനിമ ഹാളുകള്‍ ഒരുക്കിയിരിക്കുന്നത്.
തിയെറ്റർ പരിസരത്തെ കഫെയില്‍ ആധുനിക സംവിധാനങ്ങളോടെ, ഏറ്റവും മികച്ച ശുചിത്വ നിലവാരത്തില്‍ ഇഷ്ടവിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാവും.
കാര്‍ണിവലിന്റെ ഏറ്റവും പുതിയ മള്‍ട്ടിപ്ലക്സ് തിയെറ്റര്‍ കേരളത്തിന്റെ തലസ്ഥാനമായ അനന്തപുരിയില്‍ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തില്‍ തന്നെ തുറക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നു കാര്‍ണിവല്‍ സിനിമാസ് സിഇഒ മോഹന്‍ ഉമ്രോദ്ക്കര്. ഉപഭോക്താക്കളുടെ ആനന്ദമാണു കാര്‍ണിവല്‍ ഏറ്റവും വില മതിക്കുന്നത്. ഒരു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ ആദ്യത്തെ മള്‍ട്ടിപ്ലക്സ് അവതരിപ്പിച്ചുകൊണ്ട് എന്നും വ്യത്യസ്തകള്‍ നല്കാന് കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം.
കാർണിവൽ ഗ്രൂപ്പ് ചെയർമാൻ ഡോ.ശ്രീകാന്ത് ഭാസി, ചലചിത്ര അക്കാദമി ചെയർമാൻ കമൽ, നിർമാതാക്കളായ സുരേഷ് കുമാർ, ആന്റോ ജോസഫ്, സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ, നഗരസഭ പ്രതിപക്ഷ നേതാവ് ഗിരികുമാർ, കൗൺസിലർമാരായ ബിന്ദു, പ്രതിഭ, സ്പോർട്സ് ഹബ് സിഒഒ അജയ് പത്മാനാഭൻ, മെട്രൊവാർത്ത തിരുവനന്തപുരം ബ്യൂറോ ചീഫ് അരവിന്ദ് എസ്.ശശി, കാർണിവൽ സിനിമാസ് സൗത്ത് ജനറൽ മാനെജർ ജോസ് കുര്യൻ, ക്ലസ്റ്റർ മാനെജർമാരായ എം.ഷിഹാബ്, റിനു മോഹൻ, റീജനൽ മാനെജർ ലിനു എന്നിവർ പങ്കെടുത്തു. ആദ്യ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രനു നൽകി കാര്‍ണിവല്‍ സിനിമാസ് സിഇഒ മോഹന്‍ ഉമ്രോദ്ക്കര് നിർവഹിച്ചു.
സിനിമാപ്രേമികൾക്കായി തലസ്ഥാനത്തെ മൂന്നിടങ്ങളിലായി തയാറാവുന്ന 16 സ്ക്രീനുകളിൽ അഞ്ചെണ്ണമാണ് ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മൾട്ടിപ്ലക്സുകളാണു തലസ്ഥാനനഗരിയിൽ സജ്ജമാക്കിയിരിക്കുന്നത്.
ഹ്രസ്വകാലം കൊണ്ട് തന്നെ കൊണ്ട് ഇന്ത്യയില്‍ അതിവേഗം വളരുന്ന മള്‍ട്ടിപ്ലക്സ് ശൃംഖലയെന്ന ഖ്യാതി നേടിയ കാര്‍ണിവല്‍ സിനിമാസ് 115 നഗരങ്ങളില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 20 സംസ്ഥാനങ്ങളിലായി 425 സ്ക്രീനുകള്‍ കാര്‍ണിവലിനുണ്ട്. ഏറ്റവും മികച്ച മികച്ച ഇന്റീരിയറും സുഖദായകമായ ഇരിപ്പടങ്ങളും നിലവാരമുള്ള ഭക്ഷണ പാനീയങ്ങളും മിതമായ നിരക്കില്‍ കാര്‍ണിവല്‍ ഉറപ്പു തരുന്നു. 1,40,000 സീറ്റുകളിലായി ഒരു വര്‍ഷം അഞ്ച് കോടി ആരാധകരാണു കാര്‍ണിവലില്‍ എത്തുന്നത്. സിംഗപ്പൂരില്‍ ആറ് സ്ക്രീനുകളുമായി വിദേശത്തും കാര്‍ണിവല്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. രാജ്യത്ത് കേരളം ,കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് , തെലുങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് , രാജസ്ഥാൻ, പഞ്ചാബ്, ,ഗുജറാത്ത് ,ഹരിയാന ,ഡല്‍ഹി (എന്‍സിആര്‍ ) ,ജാര്‍ഖണ്ഡ് ഛത്തിസ്ഘട്ട് , ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ , ബീഹാർ, ഗോവ, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കാര്‍ണിവല്‍ പ്രേക്ഷകര്‍ക്കു മികച്ച സിനിമാസ്വാദനം നല്കുന്നു. 2014ല്‍ റിലയന്‍സ് ഗ്രൂപ്പിന്റെ അനില്‍ അംബാനിയുടെ ബിഗ് സിനിമാസിനെ ഏറ്റെടുത്തു കൊണ്ടാണു കാര്‍ണിവല്‍ ഈ രംഗത്ത് കുതിപ്പു തുടങ്ങിയത്. റിലയന്‍സ് ഗ്രൂപ്പിന്റെ തന്നെ മുകേഷ് അംബാനിയുടെ നെറ്റ് വര്‍ക്ക് 18 മീഡിയായുടെ (ക്യാപ്പിറ്റല്‍ 18 ) ഗ്ലിറ്റ്സ് സിനിമാസ് 2015 ലും , എച്ച്ഡിഐഎല്ലിന്റെ ബ്രോഡ് വേ സിനിമാസും കാര്‍ണിവലിന്റെ ഭാഗമായി. ജാര്‍ഖണ്ഡ്, ഒഡിഷ സര്‍ക്കാരുകളുമായി യോജിച്ച് ഓരോ സംസ്ഥാനത്തും 75 തിയറ്റര്‍ കം റിക്രിയേഷന്‍ സെന്ററുകളിലായി 150 സ്ക്രീനുകള്‍ തുടങ്ങാന്‍ കാര്‍ണിവല്‍ ധാരണയായിട്ടുണ്ട്. ഇതോടെ 2018 ല്‍ 1000 സ്ക്രീനെന്ന വലിയ ലക്ഷ്യത്തിലേക്കാണു കാർണിവൽ കുതിക്കുന്നത്.
Post Your Comments