Latest NewsNewsIndia

തടവില്‍ കഴിയുന്നവരുടെ ദാമ്പത്യ അവകാശങ്ങള്‍ : ഹൈക്കോടതി തീരുമാനം ഇങ്ങനെ

ചെന്നൈ: സന്താനോത്പാദന ആവശ്യത്തിനായി തടവുകാരന് മദ്രാസ് ഹൈകോടതി രണ്ടാഴ്ച അവധി നല്‍കി. ഇത്തരം ആവശ്യങ്ങള്‍ക്ക്​ തടവുകാര്‍ക്ക്​ അവധി നല്‍കാന്‍ ജയില്‍ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്ന ജയില്‍ അധികൃതരുടെ വാദം കോടതി തള്ളി. പരാതിക്കാരനായ തടവുകാരന്​ ഒരു കുഞ്ഞ്​ വേണമെന്ന ആവശ്യം പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്​ചയിലെ അവധി വേണമെങ്കില്‍ രണ്ടാഴ്​ച കൂടി ദീര്‍ഘിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.അസാധാരണ സാഹചര്യത്തില്‍ തടവുകാര്‍ക്ക്​ അവധി അനുവദിക്കാമെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

തടവുകാരന്​ മതിയായ സംരക്ഷണം നല്‍കാനും കോടതി ജയലധികൃതര്‍ക്ക്​ നിര്‍ദേശം നല്‍കി. തിരുന്നല്‍വേലി ജില്ലയിലെ പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സിദ്ദിഖ് അലിക്കാണ് കോടതി അവധി അനുവദിച്ചത്. ജസ്റ്റിസുമാരായ വിമല ദേവി, ടി.കൃഷ്ണവല്ലി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് തീരുമാനം. തടവില്‍ കഴിയുന്ന ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം കാണാന്‍ അനുവദിക്കുന്നതിന്‍റെ നിയമവശങ്ങളും ഗുണവശങ്ങളും ദോഷവശങ്ങളും കമ്മിറ്റി പരിശോധിക്കുന്നതാണ് നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.

തടവില്‍ കഴിയുന്നവരുടെ ദാമ്പത്യ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് കേസ് പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങള്‍ ഇത്തരം കമ്മിറ്റികള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. സിദ്ദിഖ് അലിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇത്തരം സന്ദര്‍ശനങ്ങള്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നും ഇത് തടവുകാര്‍ക്ക് അനുവദിക്കാവുന്നതാണെന്നും കാണിച്ച്‌ കേന്ദ്രം നേരത്തേ തന്നെ പ്രമേയം പാസ്സാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button