Latest NewsIndiaNews

അമ്മയെയും മകനെയും അച്ഛന്റെ കൊലപാതകികള്‍ വെടിവച്ചു കൊന്നു; നാടിനെ നടുക്കിയ കൊലപാതകത്തിന്റെ കാരണം ഇതാണ്

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പട്ടാപ്പകല്‍ അമ്മയെയും മകനെയും അച്ഛന്റെ കൊലപാതകികള്‍ വെടിവച്ചു കൊന്നു. ഭര്‍ത്താവിന്റെ കൊലപാതകത്തിന് സാക്ഷി പറയാതിരിക്കാനാണ് ഇരുപത്തിയാറ് വയസ്സുകാരന്‍ ബലവീന്ദ്രനെയും അമ്മ നിചിത്രയേയും കൊലപ്പെടുത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ അമ്മയെ മൂന്നു പേര്‍ ചേര്‍ന്ന് വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഇരുപത്തിയഞ്ച് സെക്കന്റിനിടെ കൊലപാതകികള്‍ എട്ടുതവണ നിറയൊഴിക്കുകയായിരുന്നു. അമ്മ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു .കൊല്ലപ്പെട്ടത്. മകന്‍ ബലവീന്ദ്രിനെ കൊലപ്പെടുത്തിയ ശേഷമാണ് കൊലപാതകികള്‍ വീട്ടിലെത്തി അമ്മയെയും വെടിവച്ചത്. സംഭവം കണ്ടു കൊണ്ടിരുന്ന സ്ത്രീയെ ഇവര്‍ ഭീഷണി പ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഒന്നരവര്‍ഷം മുമ്പ് ബലവീന്ദ്രിന്റെ അച്ഛന്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിന്റെ ദൃക്‌സാക്ഷികളായിരുന്നു അമ്മയും മകനും. സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് അച്ഛന്റെ കൊലപാതകികള്‍ നിരന്തരം ഭീഷണി പെടുത്തുന്നതായി അമ്മയും മകനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊലപാതകികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. മൂന്നാമനായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button