തിരുവനന്തപുരം: പണം തട്ടിപ്പ് കേസില്‍പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായി പോലീസ്. ബിനോയ് കോടിയേരിക്ക് ദുബായി പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ്. ഇന്നത്തെ തീയതിയിലാണ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടുള്ളത്. ബിനോയിക്കെതിരെ നിലവില്‍ കേസുകള്‍ ഒന്നും തന്നെ ഇല്ലെന്നും പൊലീസ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments