Latest NewsIndiaNews

പാകിസ്ഥാൻ ചാരൻ പിടിയിൽ

പാക്കിസ്ഥാന്‍ ചാരനെന്നു സംശയിക്കുന്നയാള്‍ പിടിയില്‍. ജമ്മു കാഷ്മീരിലെ സൈനിക രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഗ്യാന്‍ബീര്‍ സിംഗ്(21) എന്ന ആൾ പിടിയിലായത്. പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പഞ്ചാബിലെ ബട്ടാലയില്‍നിന്നും ഗ്യാന്‍ബീര്‍ സിംഗിനെ പിടികൂടിയത്.സൈന്യത്തെയും ബിഎസ്‌എഫിനെയും സംബന്ധിച്ച വിവരങ്ങളും ഇയാളില്‍നിന്നു പോലീസ് പിടിച്ചെടുത്തു.

ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നും നിരവധി പാക്കിസ്ഥാന്‍ ഫോണ്‍ നന്പരുകള്‍ കണ്ടെത്തി. ഗ്യാന്‍ബീറിനു പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമുണ്ടെന്നും ഇയാള്‍ വാട്സ്‌ആപ്പ് മുഖേന പാക്കിസ്ഥാനു വിവരങ്ങള്‍ കൈമാറിയെന്നു സംശയിക്കുന്നതായും പോലീസ് അറിയിച്ചു. ഗ്യാന്‍ബീറിന്‍റെ ഫോണ്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button