Latest NewsNewsIndia

ബി.ജെ.പിയ്ക്ക് മുന്നേറ്റം പ്രവചിച്ച് പുതിയ അഭിപ്രായ സര്‍വേ

ന്യൂഡല്‍ഹി•ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ നരേന്ദ്ര മോദിയുടെ ജനപ്രീയതയില്‍, ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണി 293 മുതല്‍ 309 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് എ.ബി.പി-സി.എസ്.ഡി.എസ് സര്‍വേ. ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടന്നാല്‍ ബി.ജ.പി 34 ശതമാനം വോട്ടുകള്‍ നേടും.

2014 നെ അപേക്ഷിച്ച് കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ മുന്നണി ഇരട്ടി സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. 122-132 സീറ്റുകള്‍ യു.പി.എ മുന്നണി നേടും. കേവല ഭൂരിപക്ഷമായ 272 ന് ഏറെ അകലെയാണിത്‌.

ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ അതൃപ്തിയുണ്ടെങ്കിലും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വലിയ ജനപ്രീതി നിലനിര്‍ത്തുന്നുണ്ടെന്ന് എ.ബി.പിയും ലോക്നീതിയും സി.എസ്.ഡി.എസും ചേര്‍ന്ന് നടത്തിയ രണ്ടാം റൗണ്ട് മൂഡ്‌ ഓഫ് ദി നേഷന്‍ സര്‍വേ പറയുന്നു.

എന്‍.ഡി.എ മുന്നണിയ്ക്ക് 2014 ലേതില്‍ നിന്ന് 30 സീറ്റുകള്‍ വരെ കുറയുമെന്ന് സര്‍വേ പറയുന്നു. 2014 ല്‍ 336 സീറ്റുകളാണ് എന്‍.ഡി.എ നേടിയത്. അന്ന് ബി.ജെ.പി മാത്രം 282 സീറ്റുകള്‍ നേടിയിരുന്നു. എന്‍.ഡി.എയ്ക്ക് 30 സീറ്റുകള്‍ നഷ്ടമായാലും ബി.ജെ.പി ഒറ്റയ്ക്ക് നേരിയ ഭൂരിപക്ഷത്തില്‍ 272 മാര്‍ക്ക് കടന്നേക്കാമെന്ന് സര്‍വേ പ്രവചിക്കുന്നു.

You may also like: Search മോദി ഒടുവില്‍ മോദിയുടെ പ്രസംഗത്തെ ചൈനയും വിലമതിയ്ക്കുന്നു

ബി.ജെ.പിയുടെ ജനപ്രീയതയിലെ നേരിയ ഇടിവ് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കാകും കൂടുതല്‍ ഗുണമുണ്ടാകുക. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ യു.പി.എ 122-132 സീറ്റുകള്‍ നേടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 59 സീറ്റുകളാണ് യു.പി.എ നേടിയത്. അതായത് ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ യു.പി.എയുടെ സീറ്റുകള്‍ ഇരട്ടിയാകും.

ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലും എന്‍.ഡി.എ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ ദക്ഷിണേന്ത്യ ഒഴികെ എല്ലായിടത്തും യു.പി.എ പിന്നിലാകും. യു.പി.എ ദക്ഷിണേന്ത്യയില്‍ എന്‍.ഡി.എയേക്കാള്‍ ഇരട്ടി സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 50 ശതമാനത്തിലേറെ സീറ്റുകള്‍ എന്‍.ഡി.എ നേടും. 140 മണ്ഡലങ്ങളില്‍ 72 ഇടങ്ങളില്‍ വിജയിക്കുന്ന എന്‍.ഡി.എ 43 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. 18 സീറ്റുകള്‍ മാത്രം ലഭിക്കുന്ന യു.പി.എ മുന്നണിയുടെ വോട്ട് വിഹിതം 21 ശതമാനമായിരിക്കും. മറ്റുള്ള പാര്‍ട്ടികള്‍ 36 ശതമാനം വോട്ട് വിഹിതത്തോടെ 52 സീറ്റുകള്‍ വരെ നേടും.

ദക്ഷിണേന്ത്യയില്‍ യു.പി.എ മുന്നേറ്റം നടത്തുമെന്ന് സര്‍വേ പറയുന്നു. ഇന്ന് തെരഞ്ഞടുപ്പ് നടന്നാല്‍ മേഖലയിലെ 132 സീറ്റുകളില്‍ 63 ഇടങ്ങളില്‍ യു.പി.എ വിജയിക്കും. 39 ശതമാനമായിരിക്കും മുന്നണിയുടെ വോട്ട് വിഹിതം. 25 ശതമാനം വോട്ടുകള്‍ നേടുന്ന എന്‍.ഡി.എ 34 സീറ്റുകള്‍ നേടും. ശേഷിക്കുന്ന 35 സീറ്റുകള്‍ മറ്റുള്ള പാര്‍ട്ടികള്‍ നേടും. ആദ്യ റൗണ്ട് മൂഡ്‌ ഓഫ് ദി നേഷന്‍ സര്‍വേയില്‍ ഇവിടെ എന്‍.ഡി.എയ്ക്ക് 39 സീറ്റുകളും യു.പി.എയ്ക്ക് 52 സീറ്റുകളും ലഭിക്കുമെന്നായിരുന്നു പ്രവചനം.

You may also like: ആഗോള സാമ്പത്തിക വേദിയിൽ ഇന്ത്യക്ക് അഭിമാനമായും, ആവേശമായും നരേന്ദ്ര മോദിയുടെ വാക്കുകൾ : ഏറ്റവും ഒടുവിൽ 20 വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ ഉണ്ടായിരുന്നതിന്റെ ആറിരട്ടി സാമ്പത്തിക കരുത്തുമായി ദാവോസിൽ ഇപ്പോഴത്തെ പ്രധാനമന്ത്രി

ഉത്തരേന്ത്യയില്‍ എന്‍.ഡി.എ തൂത്തുവരുമെന്ന് സര്‍വേ പ്രവചിക്കുന്നു. 152 സീറ്റുകളില്‍ 111 എണ്ണവും എന്‍.ഡി.എ നേടും. യു.പി.എ 13 സീറ്റില്‍ ഒതുങ്ങും. 45 ശതമാനം വോട്ടുകള്‍ എന്‍.ഡി.എ നേടുമ്പോള്‍ യു.പി.എയുടെ വോട്ട് വിഹിതം 22 ശതമാനം മാത്രമായിരിക്കും. 34 ശതമാനം വോട്ട് വിഹിതം നേടുന്ന മറ്റുള്ള പാര്‍ട്ടികള്‍ 27 സീറ്റുകള്‍ പിടിക്കും.

പടിഞ്ഞാറന്‍ ഇന്ത്യയിലും എന്‍.ഡി.എ ശക്തമായ മുന്നേറ്റം നടത്തും. മേഖലയിലെ 118 സീറ്റുകളില്‍ 84 സീറ്റുകളില്‍ എന്‍.ഡി.എ വിജയിക്കും. 48 ശതമാനമായിരിക്കും എന്‍.ഡി.എയുടെ വോട്ട് വിഹിതം. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ 40 ശതമാനം വോട്ടുകള്‍ നേടും.

ഇപ്പോഴും കൂടുതല്‍ ആള്‍ക്കാരും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ നരേന്ദ്ര മോദിയുടെ ജനപ്രീയതയില്‍ ഇടിവുണ്ടായതായി സര്‍വേ പറയുന്നു. 2017 മെയില്‍ നടത്തിയ സര്‍വേയില്‍ 44% ആളുകള്‍ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ 37% ആയി കുറഞ്ഞതായി സര്‍വേ പറയുന്നു. നാല് മേഖലയിലും മോദിയുടെ ജനപ്രീയതയില്‍ ഇടുവുണ്ടായെങ്കിലും വ്യക്തമായ ഇടിവുണ്ടായത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.

അതേസമയം, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ എട്ടുമാസത്തിനിടെ കാര്യമായ വര്‍ധനവ്‌ ഉണ്ടായതായി സര്‍വേ പറയുന്നു. 9 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് രാഹുലിന്റെ ജനപ്രീയത ഉയര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് രാഹുലിന്റെ ജനപ്രീതി ഉയരുന്നതിന് ഒരു ഘടകമായെന്നും സര്‍വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button