ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധത്തിനിടയില്‍ സ്കൂള്‍ ബസിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി മിതാലി രാജ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്.
ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ നിന്നും പൂര്‍ണമായും കയ്യൊഴിഞ്ഞ സംസ്ഥാന സര്‍ക്കാരുകള്‍, ഭീരുക്കളായി മിണ്ടാതിരിക്കുന്ന പ്രതിപക്ഷം, ഇതിനിടയില്‍ നമ്മുടെ കുരുന്നുകളെ അവര്‍ ബന്ദിക്കളാക്കിയെന്ന ബര്‍ഖ ദത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു മിതാലിയുടെ വിമര്‍ശനം. ഇങ്ങനെയൊരു കാര്യം പറയേണ്ടി വരുന്നത് തന്നെ ഭീകരമാണെന്ന് മിതാലി പറയുന്നു.
This cannot be allowed to happen. This is disturbingly terrifying to say the least. https://t.co/Wgk9426M8n
— Mithali Raj (@M_Raj03) January 24, 2018
Post Your Comments