കുടുംബശ്രീ കൂട്ടായ്മ യോഗത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നത്തെ പറ്റി- രണ്ടു വാക്ക് പ്രതീക്ഷിച്ചവര്‍ക്ക് കിട്ടിയത് ആരെയും അമ്പാരപ്പിക്കുന്ന നിമിഷങ്ങള്‍ . സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനായി സംസ്ഥാനവ്യാപകമായി കുടുംബശ്രീ നടത്തിയ ബോധവത്കരണപരിപാടിയിലാണ് അപൂര്‍വനിമിഷത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ‘അതിക്രമങ്ങള്‍ക്കെതിരേ ജാഗ്രത’ എന്നപേരിലാണ് ഇത് കുടുംബശ്രീയുടെ ജെന്‍ഡര്‍ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
കുടുംബശ്രീ കൂട്ടായ്മ യോഗത്തിൽ ‘സ്ത്രീകൾ നേരിടുന്ന പ്രശ്നത്തെ പറ്റി രണ്ടു വരി സംസാരിക്കാന്‍ വേദിയിലേക്ക് വന്ന സ്ത്രീ ഒരു പാട്ടിലൂടെയാണ് തന്റെ പരാതി അവതരിപ്പിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞാണ് ഈ സ്ത്രീ തന്റെ പ്രസംഗം പാട്ടിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പോലീസ് അടക്കമുള്ള അധികൃതര്‍ കൈയടിയോടെ സ്ത്രീയുടെ പ്രസംഗം സ്വീകരിച്ചു. ഗംഗേശ്വാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം മുതല്‍ നിരവധി കാര്യങ്ങള്‍ പ്രസംഗത്തില്‍ പ്രതിബാധിച്ചിരിക്കുന്നു.
പാട്ടിലൂടെയുള്ള പ്രസംഗത്തിന്റെ വീഡിയോ കാണാം
Post Your Comments