ദുബായ്: വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചെന്ന കേസില്‍ എം എൽ എ യുടെ മകന് ദുബായില്‍ ലഭിച്ചത് രണ്ടുവര്‍ഷം തടവ്. ചവറ എം.എല്‍.എ. വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനാണ് തടവ് ശിക്ഷ ലഭിച്ചത്. എന്നാൽ ഇതിനു മുൻപ് തന്നെ ശ്രീജിത്ത് നാട്ടിലേക്ക് കടന്നിരുന്നു. 2017 മേയ് 25-നാണ് ദുബായ് കോടതി ശ്രീജിത്തിനെ ശിക്ഷിച്ചത്. ശ്രീജിത്തിന് ഇനി യു.എ.ഇ.യില്‍ പ്രവേശിക്കാന്‍ കഴിയില്ല.
ദുബായിലെ യുണൈറ്റഡ് അറബ് ബാങ്കിന്റെ പേരില്‍ ശ്രീജിത് നല്‍കിയ 60 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് (പത്തുകോടിയിലേറെ രൂപ) മതിയായ പണമില്ലാതെ മടങ്ങിയെന്നുകാണിച്ച് മലയാളി ബിസിനസ്സുകാരനായ രാകുല്‍ കൃഷ്ണനാണ് പരാതിനല്‍കിയത്. കോടിയേരിയുടെ മകനെതിരേയുള്ള പരാതിക്കുപിന്നാലെയാണ് വിജയന്‍ പിള്ളയുടെ മകനെതിരേയുള്ള പരാതിയും ജാസ് ടൂറിസം കന്പനി പുറത്തുവിട്ടത്.
ജാസ് ടൂറിസം കമ്പനിയില്‍ പാര്‍ട്ണറായിരുന്ന രാകുല്‍ മുഖേനയാണ് ശ്രീജിത്ത് പണം വാങ്ങിയതെന്നാണ് ആരോപണം.
Post Your Comments