ദുബായ്•ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയ്ക്ക് ദുബായ് പോലീസിന്റെ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ബിനോയിക്കെതിരെ നിലവില്‍ കേസുകള്‍ ഒന്നും തന്നെ ഇല്ലെന്ന് പൊലീസ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു. മുകളില്‍ പറഞ്ഞ വ്യക്തി ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് വരെ സല്‍സ്വഭാവിയും നല്ല പെരുമാറ്റത്തോട് കൂടിയുള്ള ആളാണെന്നും ദുബായ് പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം ഇന്ന് നല്കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.
അതേസമയം, മകന് ബിനോയ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. മകനെതിരെ നിലവില്‍ ദുബായില്‍ കേസൊന്നുമില്ലെന്നും, ദുബായില്‍ പോകാന്‍ തടസ്സങ്ങളൊന്നുമില്ലെന്നും, സാമ്ബത്തിക ഇടപാടുകളെല്ലാം നേരത്തെ പരിഹരിച്ചതാണെന്നും കോടിയേരി വ്യക്തമാക്കി. രേഖകള്‍ സഹിതമായിരുന്നു സി.പി.എം സെക്രട്ടറിയേറ്റില്‍ കോടിയേരിയുടെ വിശദീകരണം.
Post Your Comments