Latest NewsKeralaNews

ശ്രീജിവിന്റെ കസ്റ്റഡി മരണം : ഫെയ്സ്ബുക്ക് കൂട്ടായ്മ പിന്മാറിയതിന് പിന്നില്‍

തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു സഹോദരന്‍ ശ്രീജിത്ത് തുടരുന്ന സമരത്തില്‍ സമരം രാഷ്ട്രീയക്കാര്‍ ഹൈജാക്ക് ചെയ്തെന്നാരോപിച്ച് ഫെയ്സ്ബുക്ക് കൂട്ടായ്മ പിന്മാറി. അന്വേഷണച്ചുമതല തിരുവനന്തപുരം സി.ബി.ഐ. യൂണിറ്റിനു നല്‍കിയാണ് വിജ്ഞാപനം.

അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ. വിജ്ഞാപനമിറങ്ങിയെങ്കിലും വ്യക്തത വരുംവരെ സമരം തുടരുമെന്ന് ശ്രീജിത്ത്. മോഷണക്കുറ്റം ആരോപിച്ചു പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവ് മേയ് 21നാണു മരിച്ചത്. ഇന്നു കേസ് രജിസ്റ്റര്‍ ചെയ്യും. ശ്രീജിത്ത് അവശനാണ്. അന്വേഷണ ഏജന്‍സി കുറ്റക്കാര്‍ക്കെതിരേ നടപടി ആരംഭിക്കുന്നപക്ഷം സമരം അവസാനിപ്പിക്കുമെന്ന് ശ്രീജിത്ത് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button