Latest NewsKeralaNews

വാർത്ത പുറത്ത് വന്നതിനു പിന്നില്‍ കേന്ദ്രനേതാവ്? കേരള സിപിഎമ്മില്‍ ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം പുറത്തുവന്നതിന് പിന്നില്‍ ഉന്നത കേന്ദ്ര നേതാവെന്ന് സൂചന. കോൺഗ്രെസ്സുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള ഭിന്നത ഇതോടെ രൂക്ഷമാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഹകരണം വേണമെന്ന യെച്ചൂരിയുടെ വാദം സിപിഎം കേന്ദ്രകമ്മിറ്റി തളളി ദിവസങ്ങള്‍ക്കുളളില്‍ കോടിയേരിയുടെ മകനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നില്‍ പ്രതികാര നടപടിയാണോയെന്ന് കേരളത്തിലെ പ്രവർത്തകർക്കും സംശയമുണ്ട്.

കോണ്‍ഗ്രസ് ബന്ധത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തതും കേരള ഘടകമാണെന്നതും ശ്രദ്ധേയമാണ്.പി.ബിയുടെ മുന്നില്‍ ഒരു പരാതിയും എത്തിയിട്ടില്ലെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞത്. പരാതിയില്ലെന്ന് യെച്ചൂരി പറയുന്നുണ്ടെങ്കിലും ആരോപണം സത്യമാണെന്ന് രഹസ്യമായെങ്കിലും നേതാക്കള്‍ സ്ഥിരീകരിക്കുന്നുണ്ട്. കോടിയേരിക്കു നേരെ ഉയര്‍ന്ന ആരോപണം ഗൗരവമായി തന്നെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്.

സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നതിനാല്‍ നേതാക്കള്‍ കരുതലോടെയാണ് നീങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button