News

ജനുവരി 26 എന്ന ദിവസത്തെ കുറിച്ച് ചില ഓർമ്മപ്പെടുത്തലുകൾ

ഏതാണ്ട് 100 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം, 1947 ഓഗസ്റ്റ് 15 ന് നമ്മുടെ രാജ്യം സ്വതന്ത്രമാവുകയും ജോർജ് ആറാമൻ ഗവർണർ ജനറലായി എർൾ മൗണ്ട്ബാറ്റനെ ചുമതലപ്പെടുത്തുകയും ചെയ്തു. രാജ്യം സ്വതന്ത്രമായിരുന്നുവെങ്കിലും അതിന് ഭരണഘടന ഇല്ലായിരുന്നു. തുടർന്ന് ഡോ. ഭീംറാവു അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടന തയ്യാറാക്കുന്നതിനായി 1947 ഓഗസ്റ്റ് 29-ന് ഒരു ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിച്ചു.

ഡ്രാഫ്റ്റ് കമ്മിറ്റി ഈ ഭരണഘടന തയ്യാറാക്കുകയും 1947 നവംബർ 4 ന് ഭരണഘടനാ നിർമാണസഭയ്ക്ക് കൈമാറുകയും ചെയ്തു. രണ്ട് വർഷവും 11 മാസവും 18 ദിവസവും എടുത്താണ് കമ്മിറ്റി ഇത് തയ്യാറാക്കിയത്.

1930 ജനവരി 26 ന് ലഹോറിൽ നടന്ന യോഗത്തിൽ ‘സ്വരാജ് ദിനാ’ പ്രഖ്യാപനം നടത്തിയതിനെ തുടർന്നാണ് ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്.1950 ജനുവരി 26 10.18 നാണ് ഇന്ത്യൻ ഭരണഘടന നടപ്പിലാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യൻ ഭരണഘടനയിലെ വാസ്തുശില്പി ഡോ. ഭീംറാവു അംബേദ്കർ ഡ്രാഫ്റ്റ് കമ്മിറ്റി ചെയർമാനായിരുന്നു.

1955 ലാണ് ആദ്യമായി ഡൽഹി രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് നടന്നത്. 1950 ജനുവരി 26 നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രപതി സ്ഥാനം സ്വീകരിച്ചത്. മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത് 1963 ജനുവരി 26 നാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button