യുദ്ധകെടുതികള്‍ നേരിടുന്ന ദക്ഷിണ സുഡാനില്‍ മരണം കിടക്കുന്നതു രണ്ടരലക്ഷം കുട്ടികളെന്ന് യുനിസെഫിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. യുദ്ധം കാരണം കര്‍ഷകര്‍ കൃഷി അവസാനിപ്പിച്ചു. ഇതുകൊണ്ടു തന്നെ ഭക്ഷ്യവസ്തുക്കള്‍ക്കു കടുത്ത ക്ഷാമമാണ് ഇവിടെ നേരിടുന്നത്.
യുദ്ധ തുടങ്ങിയതോടെ കൊല്ലപ്പെട്ടത് 3000 കുട്ടികളാണ്. അടിയന്തരമായി നടപടി സ്വീകരിച്ചില്ലങ്കില്‍ ഈ വര്‍ഷം ജൂലൈയോടെ രണ്ടരലക്ഷം കുട്ടികള്‍ മരിക്കും എന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തു സന്ദര്‍ശനം നടത്തിയ ശേഷമാണു യൂനിസെഫ് ഈ മുന്നറിയിപ്പു നല്‍കിയത്. 70 കുട്ടികള്‍ക്ക് ഇവിടെ വിദ്യാഭ്യാസം ലഭിക്കുന്നില്ല. 2013 ലാണു ദക്ഷിണ സുഡാനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. 25 ലക്ഷം കുട്ടികള്‍ വീടുവിട്ട് ഇറങ്ങി.
19,000 അതികം പേരേ ചെറുപ്രായത്തില്‍ തന്നെ സായുധ ഗ്രൂപ്പുകിലേയ്ക്കു റിക്രൂട്ട് ചെയ്തു. വെള്ളത്തിന്റെ ലഭ്യതയും പ്രതിസന്ധിയിലാണ്. ഇതില്‍ അടിയന്തര നടപടികള്‍ വേണമെന്നു യുണിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എച്ച്. എച്ച് ഫോര്‍ അറിയിച്ചു. പോഷകാഹാര കുറവു മൂലമുള്ള പ്രശ്നങ്ങളാണു കുട്ടികളെ പ്രധാനമായും ബാധിച്ചിരിക്കുന്നത് എന്ന് ഇവര്‍ പറയുന്നു.
Post Your Comments