തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ മേയ് 2014 ല്‍ ക്രൂഡോയിലിന് ബാരലിന് 120 ഡോളറായിരുന്നു വില. അന്ന് ഡീസലിന് 49.57 രൂപയായിരുന്നു. എന്നാലിന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 70 ഡോളര്‍ മാത്രമുള്ളപ്പോള്‍ ഡീസലിന്റെ വില 68 രൂപയാണെന്നും ആരോപണമുയരുന്നുണ്ട്.
Read Also: സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന സമരത്തിന് ബഹുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണം. ദിവസം തോറുമുള്ള വില വര്‍ദ്ധനവ് വിലക്കയറ്റം രൂക്ഷമാക്കിയിരിക്കുകയാണെന്നും സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments