ഇടുക്കി: ആയിരം അടി താഴ്ചയുള്ള കൊക്കയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് രക്ഷകനായി ഫയർഫോഴ്സ് . അടിമാലി ഇരുട്ടുകാനത്തിന് സമീപത്ത് ഉച്ചയോടെ തമിഴ്നാട് ഈറോഡ് സ്വദേശി കുമാർ (22) ആണ് കൊക്കയിൽ ചാടിയത്. കോയമ്പത്തൂരിലുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് തമിഴ്നാട്ടില്‍ നിന്നും ബസ് കയറിയ യുവാവ് ഇരുട്ടുകാനത്തെത്തിയപ്പോള്‍ താഴ്ചയുള്ള കൊക്ക കാണുകയും സ്ഥലത്തിറങ്ങി പരിസരം വീക്ഷിച്ച ശേഷം താഴേയ്ക്ക് ചാടുകയുമായിരുന്നു. സംഭവം കണ്ട ചിലർ നൽകിയ വിവരം അനുസരിച്ച് അടിമാലി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തുകയും വടം കെട്ടി കൊക്കയുടെ താഴ്വാരയിലിറങ്ങി യുവാവിനെ മുകളിലെത്തിക്കുകയും ചെയ്തു.
Read also ; മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങിമരിച്ചു
വീഴ്ചയുടെ ആഘാതത്തിൽ ഇയാൾക്ക് ബോധം നഷ്ടപ്പെട്ടു. പാറക്കൂട്ടത്തിലേക്കാണ് വീണതെങ്കിലും യുവാവ് പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്ത് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments