ന്യൂഡല്‍ഹി•പ്രധാനമന്ത്രിയുടെ ആലിംഗന നയതന്ത്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താനൊരു സാധാരണക്കാരന് എന്ന് നിരന്തരം പറയുന്ന പ്രധാനമന്ത്രി ശരിക്കും ഈ കെട്ടിപ്പിടുത്തവും ആലിംഗനവും ചെയ്യേണ്ടത് രാജ്യത്തെ തൊഴിലാളികളോടും കര്‍ഷകരോടും സൈനികരോടുമാണെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞത്.
സ്വയം സാധാരണക്കാരനാണെന്ന് നിരന്തരം വിശേഷിപ്പിക്കുന്ന നരേന്ദ്രമോദി പക്ഷേ കെട്ടിപ്പിടുത്തത്തിന് ഇരയാക്കുന്നത് ചില പ്രത്യേക ആള്‍ക്കാരെയാണ്. താങ്കളുടെ ആലിംഗനത്തില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍ എന്നിവര്‍ ഉണ്ടാകുമോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
Post Your Comments