KeralaLatest NewsNews

വീരമൃത്യു വരിച്ച ജവാന്റെ ഭൗതിക ശരീരം വഹിച്ച വാഹനത്തിൽ ഡി സി സി അംഗത്തിന്റെ സെൽഫി വിവാദമാകുന്നു

മാവേലിക്കര : ആളാവാനും ലൈക് കിട്ടാനും സെൽഫി പ്രേമം തലക്ക് പിടിച്ച പലരുടെയും പ്രവൃത്തികൾ കണ്ടിട്ടുണ്ട്. എന്നാൽ നാടിനു വേണ്ടി വീട് മൃത്യു വരിച്ച സൈനികൻ സാം അബ്രഹാമിന്റെ ഭൗതീക ശരീരം വഹിച്ച വാഹനത്തിൽ കയറിപ്പറ്റിയാണ് ആലപ്പുഴ DCC മെംമ്പർ അനി വർഗ്ഗീസ് സെൽഫി എടുത്തു വിവാദത്തിലായത്. തുടർന്ന് നാട്ടുകാരിൽ നിന്ന് തന്നെ വിമർശനം ഉണ്ടായി.

ഒരു നാടിനെ മുഴുവൻ നൊമ്പരത്തിലാഴ്ത്തിയ ധീര ജവാന്റെ വിയോഗത്തിൽ നാട് ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തമായിട്ടില്ല. അതിനിടെയാണ് ഈ സെൽഫി വിവാദം ഉണ്ടായിരിക്കുന്നത്. ജവാനെ അപമാനിച്ചു എന്നാണു പലരും ഡി സി സി അംഗത്തിനെ  വിമർശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button