
തിരുവനന്തപുരം: റിപ്ലബിക് ദിനത്തില്‍ സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സ്ഥാപനമേധാവികള്‍ മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ എന്നാണ് സര്‍ക്കുലര്‍. ത്രിതല പഞ്ചായത്തുകള്‍, സംസ്ഥാനങ്ങള്‍ എന്നിവയെല്ലാം പതാക ഉയര്‍ത്തേണ്ടതെങ്ങനെ എന്ന നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ സ്‌കൂള്‍ മേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താന്‍ പാടുള്ളു. പതാക ഉയര്‍ത്തുന്ന സമയത്ത് നിര്‍ബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറിലുണ്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിനിടെയാണ് സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ സ്വാതന്ത്രദിനത്തില്‍ മോഹന്‍ ഭാഗവത് പാലക്കാട് സ്‌കൂളില്‍ പതാക ഉയര്‍ത്തിയത് വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലുമെല്ലാം റിപ്ലബിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വാസ് സിന്‍ഹ പുറപ്പെടുവിച്ച സര്‍ക്കുലറിലുള്ളത്. പാലക്കാട് കര്‍ണകി അമ്മന്‍ സ്‌കൂളിലാണ് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. അന്ന് ദേശീയഗാനമല്ല വന്ദേമാതരമായിരുന്നു അവിടെ ആലപിച്ചത്. റിപ്ലബിക് ദിനത്തില്‍ പാലക്കാട് മോഹന്‍ഭാഗവത് പതാക ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇത് അണ്‍ എയ്ഡഡ് സ്‌കൂളിലായിരിക്കുമെന്നാണ് വിവരം.
Post Your Comments