നമ്മുടെ കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കാനായി ഉലുവ ചേര്‍ക്കാറുണ്ട്. സ്ത്രീകള്‍ ഉലുവ തിളപ്പിച്ച വെള്ളം മാസമുറ സമയത്തെ വയറുവേദന അകറ്റാന്‍ കുടിക്കാറുമുണ്ട്. ആരോഗ്യ സംരക്ഷണത്തില്‍ കാര്യമായ പങ്കാണ് ഉലുവയ്ക്കുള്ളത്. ഇതിൽ പ്രോട്ടീന്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഉലുവയ്ക്ക് കഴിവുണ്ട്.
Read Also: ദിവസവും ഒരു ഗ്ലാസ് മോര്; ആരോഗ്യഗുണങ്ങളേറെ
ഉലുവ പ്രതിദിനവും ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഗാലക്ടോമാനിന് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സാധിക്കും. പ്രമേഹ രോഗികള്‍ക്കും ഫലപ്രദമായി രോഗത്തെ ചെറുക്കാന്‍ ഉലുവ ഉപയോഗിക്കാം. ദഹനവ്യവസ്ഥ സുഗമമാക്കുന്നതിനും ഉലുവ സഹായകരമാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments