ലണ്ടന്‍ : ഹാരി രാജകുമാരന് പിന്നാലെ, എല്സബത്ത് രാജ്ഞിയുടെ മറ്റൊരു പേരക്കുട്ടിയ്ക്ക് കൂടി പ്രണയ സാഫല്യം. രാജ്ഞിയുടെ മകന് ആന്‍ഡ്രൂവിന്റെ രണ്ടാമത്തെ മകളായ യൂജനി രാജകുമാരിയാണ് കാമുകന് ജാക്ക്ബ്രൂക്സ് ബാങ്കിനെ വിവാഹം കഴിയ്ക്കാനൊരുങ്ങുന്നത്. വിന്‍സര്‍ കൊട്ടരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഈ വര്‍ഷം അവസാനമാണ് വിവാഹം നടക്കുക. തിയതി പുറത്തുവിട്ടിട്ടില്ല.
യൂജനി രാജകുമാരിയും ( 27 ) ജാക്ക് ബ്രൂക്സ് ബാങ്കും( 31 ) കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രണയത്തിലാണ്. പുതുവര്‍ഷാരംഭത്തില്‍ നിക്കരാഗ്വയില്‍ വിവാഹനിശ്ചയം കഴിഞ്ഞു.
Post Your Comments